നെയ്യാറ്റിന്‍കര : പെരുമ്പഴുതൂര്‍ ഭഗവതിപുരം മേഖലകളില്‍ മദ്യപിച്ച് എത്തി വീടുകള്‍ അടിച്ച് തകര്‍ത്ത കേസുകളില്‍ നാല് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു. പെരമ്പുഴുതൂര് കടവംകോട് കോട്ടൂര്‍ കോളനി വാസികളായ രജിത് (29), വൈശാഖ് (26), വിഷ്ണു (24), രഞ്ജിത്ത് (24) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. പെരുമ്പഴുതൂര്‍ മേഖലകളിലെ നിരവധി അടിപിടി കേസുകളില്‍ പ്രതികളാണ് ഇവര്‍ ആക്രമണം നടത്തി ഒളിവിലായിരുന്ന പ്രതികളെ ഇന്നലെ രാവിലെയാണ് നെയ്യാറ്റിന്‍കര പോലീസ് അറസ്റ്റുചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: