വാഷിംഗ്ടണ്‍: ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്താനായി ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ നടത്തിയ ചര്‍ച്ച അമേരിക്ക സ്വാഗതം ചെയ്തു. ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്.എം. കൃഷ്ണയും പാക് വിദേശകാര്യമന്ത്രി ഹിന റബ്ബാനിയും തമ്മില്‍ ചര്‍ച്ച നടത്തിയ സാഹചര്യത്തിലാണ് അമേരിക്കയുടെ പ്രതികരണം. വിസ ചട്ടങ്ങളില്‍ ഇരുരാജ്യങ്ങളും അയവ് വരുത്തിയത് ആഹ്ലാദകരമാണെന്ന് വിദേശകാര്യ വക്താവ് വിക്ടോറിയ നുലാന്റ് മാധ്യമങ്ങളോട് പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മില്‍ ഉന്നതതല ബന്ധം വളരുന്നതിനെ തങ്ങള്‍ ശക്തമായി പിന്തുണയ്ക്കുന്നെന്നും നുലാന്റ് പറഞ്ഞു. അയല്‍രാജ്യങ്ങള്‍ തമ്മിലുള്ള സൗഹൃദം ശക്തിപ്പെടുന്നത് എല്ലാവര്ക്കും ഗുണം ചെയ്യും. ഇരുരാജ്യങ്ങളും തമ്മിലുള്ള കൂടുതല്‍ ചര്‍ച്ചകള്‍ക്കായി അമേരിക്കയുടെ ഭാഗത്ത് നിന്ന് എല്ലാ സഹായവും വാഗ്ദാനം ചെയ്യുന്നതായും നുലാന്റ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: