ഇരിക്കൂറ്: ജില്ലയിലെ പറശ്ശിനിക്കടവ്, ഇരിക്കൂറ് മാമാനിക്കുന്ന്, കൊട്ടിയൂറ്‍, വയത്തൂറ്‍, പയ്യാവൂറ്‍, മാടായിക്കാവ് തുടങ്ങിയ പ്രമുഖ ക്ഷേത്രങ്ങളെ കര്‍ണാടകയുമായി ബന്ധിപ്പിച്ച് ബസ് ഗതാഗതം ഏര്‍പ്പാടാക്കുമെന്ന് കര്‍ണാടക യുവജന ക്ഷേമ സ്പോര്‍ട്സ് മന്ത്രി എന്‍.പി.അപ്പാച്ചു രഞ്ജന്‍ പറഞ്ഞു. മന്ത്രിയായതിന് ശേഷം ആദ്യമായി ഇരിക്കൂറ് മാമാനിക്കുന്ന് ദേവി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയതായിരുന്നു മന്ത്രി. കര്‍ണാടകയില്‍ നിന്നും ദിനംപ്രതി ആയിരക്കണക്കിന് ഭക്തര്‍ ജില്ലയിലെ ക്ഷേത്രങ്ങളില്‍ ദര്ശനത്തിനായെത്തുന്നുണ്ട്. എന്നാല്‍ ഗതാഗതപ്രശ്നം ഇവരെ വലക്കുന്നുണ്ട്. ഇതിന് പരിഹാരം കാണുമെന്നും മന്ത്രി അറിയിച്ചു. കുടുംബാംഗങ്ങളും കര്‍ണാടക ഭൂദാന്‍ കമ്മറ്റി ചെയര്മാന് സുജാ കുശാലപ്പ, യുവമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് സുവിന് ഗണപതി എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു. ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസര്‍ പി.മുരളീധരന് മന്ത്രിയെ പൊന്നാടയണിയിച്ച് ആദരിച്ചു. ഹരികൃഷ്ണന് ആലച്ചേരി, എ.കെ.ദാസന്, ക്ഷേത്ര ജീവനക്കാര്‍ എന്നിവര്‍ ചേര്‍ന്ന് മന്ത്രിയെ സ്വീകരിച്ചു. മന്ത്രി പ്രത്യേക പൂജകളും വഴിപാടുകളും ക്ഷേത്രത്തില്‍ നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: