കോട്ടയം: ദുര്‍ഗന്ധം വമിക്കുന്ന മലിനജലം റോഡിലേയ്ക്കൊഴുകി യാത്രക്കാരും വ്യാപാരികളും ബുദ്ധിമുട്ടി. ഓടയില്‍ നിന്നാണ് മലിനജലം റോഡിലേയ്ക്കൊഴുകിയത്. പുളിമൂട് ജംഗ്ഷനില്‍നിന്നും എംസി റോഡു വഴി ഒഴുകിയ മലിന ജലം വ്യാപാരസ്ഥാപനങ്ങളുടെ മുമ്പില്‍ കെട്ടിക്കിടന്നു. മലിനജലം റോഡിലേയ്ക്കൊഴുകിയ സംഭവം ഉണ്ടായിട്ടുള്ളതായി വ്യാപാരികള്‍ പറയുന്നു. സാധാരണ മഴക്കാലത്ത് ഓട നിറഞ്ഞുകവിഞ്ഞ് റോഡിലേക്ക ഒഴുകാറുള്ളതായും വ്യാപാരികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: