കടുത്തുരുത്തി: മുപ്പത്തഞ്ച് അടിയിലേറേ താഴ്ച്ചയുള്ള കുളത്തിലേക്കു നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞു യാത്രക്കാരായ രണ്ടുപേര്‍ നിസാര പരിക്കോടെ അത്ഭുതകരമായി രക്ഷപെട്ടു. നാട്ടുകാരനായ ബേബിയുടെ രക്ഷാപ്രവര്‍ത്തനമാണ് കാറിലുണ്ടായിരുന്നവരുടെ ജീവന് രക്ഷിച്ചത്. ഏറ്റുമാനൂറ്‍ പുന്നത്തുറ കിഴക്കേചിറ വീട്ടില്‍ മാത്യു (൪൯) മകള്‍ ദീപ്തി (൧൯) എന്നിവരാണ് അപകടത്തില്‍പെട്ടത്. ഇന്നലെ പുലര്‍ച്ചെ ൪.൩൦ഓടെയാണ് അപകടം. കടുത്തുരുത്തി സെണ്റ്റ് മേരീസ് താഴത്തുപള്ളിയുടെ പഴയ പള്ളിയോട് ചേര്‍ന്നുള്ള റോഡരികിലെ കുളത്തിലേക്കാണ് കാര്‍ മറിഞ്ഞത്. മാത്യുവിണ്റ്റെ ഭാര്യ ഷേര്‍ലിയെ നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ എത്തിച്ചു മടങ്ങുമ്പോഴാണ് അപകടം. കടുത്തുരുത്തി വട്ടത്തൊട്ടിയില്‍ ബേബി ജോസഫാണ് ഇരുവരെയും രക്ഷിച്ചത്. താഴത്തുപള്ളിയിലെ ദേവാലയ ശുശ്രൂഷി സേവ്യര്‍ മാത്യുവാണ് ഇവരെ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. മാത്യുവിണ്റ്റെ നട്ടെല്ലിന് പൊട്ടലുണ്ട്. ദീപ്തിയുടെ നെറ്റിക്കും കൈക്കുമാണ് പരിക്ക്. റോഡരികില്‍ കുളത്തിണ്റ്റെ മുകളിലായി സ്ഥാപിച്ചിരുന്ന സംരക്ഷണ പോസ്റ്റ് തകര്‍ത്താണ് കാര്‍ കുളത്തിലേക്കു വീണത്. അഞ്ച് അടിയിലേറേ താഴ്ച്ചയില്‍ വെള്ളമുള്ള കുളത്തിലേക്ക് മുന്‍വശം കുത്തിയാണ് കാര്‍ മറിഞ്ഞത്. തൂണില്‍ ഇടിച്ചപ്പോള്‍ കാറിണ്റ്റെ ഡോര്‍ തുറന്നതാണ് ഇരുവര്‍ക്കും രക്ഷയായത്. അപകടസമയത്ത് റോഡിലുടെ ടൗണിലേക്ക് വരികയായിരുന്ന ബേബി കുളത്തിനടുത്തേക്ക് ഓടിയെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. തുറന്നുകിടന്ന ഡോറിണ്റ്റെ വശത്തുകൂടി ദീപ്തിയുടെ കൈ കണ്ട ബേബി ആദ്യം പെണ്‍ക്കുട്ടിയെയും പിന്നീട് പിതാവ് മാത്യുവിനെയും രക്ഷപെടുത്തുകയായിരുന്നു. ക്രെയിന്‍ എത്തിച്ചു രാവിലെ ഒമ്പതോടെയാണ് കുളത്തില്‍ കിടന്ന കാര്‍ പുറത്തെടുത്തത്. മാത്യുവിനെയും ദീപ്തിയെയും പിന്നീട് തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. കടുത്തുരുത്തി പോലീസും ആപ്പാഞ്ചിറയില്‍ നിന്നുള്ള ഫയര്‍ഫോഴ്സും അപകട വിവരമറിഞ്ഞ് സ്ഥലത്തെത്തിയിരുന്നു. ൨൨ വര്‍ഷം മുമ്പ് പുലര്‍ച്ചെ നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് ഇതേ കുളത്തിണ്റ്റെ മുകളില്‍ ഇടിച്ചിരുന്നെങ്കിലും അന്നും അപകടം ഒഴിവായിരുന്നു. സൗദിയില്‍ ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസറായിരുന്ന മാത്യു അടുത്തിടെയാണ് നാട്ടിലെത്തിയത്. പെരിന്തല്‍മണ്ണയില്‍ ബിഡിഎസ് വിദ്യാര്‍ഥിയാണ് ദീപ്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: