ആവശ്യത്തിലധികം ധനം സ്വീകരിക്കുന്നതിന് പ്രകൃതിനിയമങ്ങള്‍ നമ്മെ അനുവദിക്കുന്നില്ല. ഓരോ ജീവിക്കും അവശ്യം വേണ്ട ഭക്ഷണത്തിനും പാര്‍പ്പിടത്തിനും പ്രകൃതി യഥേഷ്ടം സംവിധാനം ഉണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ മനുഷ്യരുടെ അത്യാഗ്രഹം സര്‍വജീവജാലങ്ങളുടെയും പിതാവായ ഈശ്വരന് ചെയ്തിട്ടുള്ള ആ ഏര്‍പ്പാടുകളെ വികലമാക്കിയിരിക്കുന്നു. ഭഗവാന്റെ സംവിധാനമനുസരിച്ച് ജീവികളുടെ ആവശ്യത്തിനായി ഉപ്പിന്റെ ഒരു സമുദ്രം തന്നെ നിര്‍മിക്കപ്പെട്ടിട്ടുണ്ട്.അതുപോലെ ജീവകള്ക്കത്യാവശ്യമാണെന്ന് ഈശ്വരനറിയാം. അതുപോലെ ജീവികള്ക്കത്യാവശ്യമായ വായുവും വെളിച്ചവും നിലനില്‍ക്കുന്നുണ്ട്. ആര്‍ക്കും എത്ര ഉപ്പ് വേണമെങ്കിലും സംഭരിക്കാവുന്നതാണ്. എന്നാല്‍ ശരീരഘടനയനുസരിച്ച് ആവശ്യത്തിലധികം ഉപ്പ് നമുക്ക് ഉപയോഗിക്കുവാന്‍ സാധ്യമല്ല. കൂടുതല്‍ ഉപ്പ് ഉപയോഗിച്ചാല്‍ ഭക്ഷ്യസാധനം ഉപയോഗശൂന്യമാവും. വേണ്ടിടത്തോളം ഉപയോഗിച്ചില്ലെങ്കില്‍ ആഹാരത്തിന് രുചി ഉണ്ടാവുകയുമില്ല. നേരെ മറിച്ച് വേണ്ടിടത്തോളം മാത്രം ഉപ്പ് ഉപയോഗിക്കപ്പെടുന്നുവെങ്കില്‍ ആഹാരത്തിന് രുചി ഉണ്ടാകും. ആരോഗ്യത്തിന് അനുകൂലമാവുകയും ചെയ്യും. പ്രകൃതിവിഭവങ്ങല് ദുഷിപ്പിക്കപ്പെടുന്നു എന്നും കൊള്ളയടിച്ചു നശിപ്പിക്കപ്പെട്ടു ക്ഷയിച്ചു വരുന്നു എന്നുമുള്ള വാര്‍ത്തകള്‍ അടുത്തകാലത്തായി നമുക്ക് ഉത്കണ്ഠയുളവാക്കുന്ന ഒരു വസ്തുതയായിത്തീര്ന്നിട്ടുണ്ട്. വാസ്തവത്തില്‍ സാധനങ്ങള്‍ക്ക് കുറവൊന്നുമില്ല; അവ യഥേഷ്ടമുണ്ട്.പക്ഷേ ദുരുപയോഗം മൂലവും അത്യാര്ത്തിമൂലവും എല്ലാം വഷളായിക്കൊണ്ടിരിക്കുന്നു. കൃഷ്ണാവബോധ പ്രക്രിയ ഗൗരപൂര്‍വം സ്വീകരിക്കപ്പെടുന്നില്ലെങ്കില്‍, മനുഷ്യരാശിയുടെ ശമനവിധേയമാകാത്ത ലോഭം മൂലം എല്ലാറ്റിനും പ്രദുഷണവും ക്ഷയവും തുടര്‍ച്ചയായി സംഭവിച്ചുകൊണ്ടേയിരിക്കുമെന്ന് ആരും മനസ്സിലാക്കുന്നില്ല.കൃഷ്ണാവബോധമില്ലാതെ ജീവിതത്തിന്റെ ഒരു തലത്തിലും ശാന്തിയുണ്ടാകുവാന് സാധ്യമല്ല.
അടങ്ങാത്ത ലോഭവും അഭിലാഷങ്ങളും കൊണ്ടാണ് മനുഷ്യര്‍ക്ക് ദുഃഖമുണ്ടാകുന്നത്. മനുഷ്യര്‍ മാത്രമല്ല ദുഃഖിക്കുന്നത്. അവര്‍ അധിവസിക്കുന്ന ഈ ഭൂലോകം തന്നെ ദുഃഖമനുഭവിച്ചുകൊണ്ടിരിക്കുന്നു. മനുഷ്യരുടെ മാതാവായ ഭൂമിയെ ഒരു പശുവായിട്ടാണ് ശ്രീമദ് ഭാഗവത്തില്‍ പ്രകീര്‍ത്തിക്കപ്പെട്ടിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: