കാസര്‍കോട് : ഗള്‍ഫില്‍ നിന്നു കടത്തിക്കൊണ്ടുവന്ന 30 ലക്ഷത്തില്‍പരം രൂപയുടെ കള്ളനോട്ടുകള്‍ കണ്ടെത്താനുള്ള പോലീസ് ശ്രമം ലക്ഷ്യം കാണാതെ തുടരുന്നതിനിടയില്‍ കാസര്‍കോട് നഗരത്തില്‍ വീണ്ടും കള്ളനോട്ടു പിടികൂടി. കെഎസ്ആര്‍ടിസി ഡിപ്പോയ്ക്കു സമീപത്തെ ഒരു ബേക്കറി കടയില്‍ നിന്നു സാധനങ്ങള്‍ വാങ്ങിച്ച ഒരു സ്ത്രീയാണ്. 5൦൦ രൂപയുടെ കള്ളനോട്ടു നല്‍കിയത്. സ്ത്രീ കടയില്‍ നിന്നും പോയതിനുശേഷം കടയുടമ നോട്ടില്‍ സംശയം തോന്നി മെഷീനില്‍ പരിശോധിച്ചപ്പോഴാണ് കള്ളനോട്ടാണെന്നു തിരിച്ചറിഞ്ഞത്. നോട്ട് ഉടന്‍ ടൗണ്‍ പോലീസിനു കൈമാറി. ജെ എ. എന്‍ 372264 എന്ന നമ്പരിലുള്ളതാണ് നോട്ട്. മംഗലാപുരം വിമാനത്താവളം വഴി കാസര്‍കോട്ടെത്തിച്ച് പോലീസ് പിടിയിലായ കള്ളനോട്ടുകളില്‍ അധികവും ഇതേ സീരിസില്‍ ഉള്ളതായിരുന്നു. എഫ്.എല്‍ ബി സി സീരിസിലുള്ള നോട്ടുകളും പിടികൂടിയവയില്പ്പെടുന്ന ഗള്‍ഫിലുള്ള ഉഡുപ്പിയിലെ മൊയ്തീന്‍ഹാജി കൊടുത്തയച്ച 3൦ ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ കാസര്‍കോട് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ വിതരണം ചെയ്തിട്ടുണ്ടെന്നാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്. ഇതില്‍ ചെറുവത്തൂറ്, കൈതക്കാട്ടെ അബ്ദുല്‍ ജബ്ബാറിണ്റ്റെ കൈയില്‍നിന്നു ആറുലക്ഷത്തോളം രൂപ മാത്രമേ കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ളൂ. അവശേഷിക്കുന്ന കള്ളനോട്ടുകള്‍ എവിടെയാണെന്നു കണ്ടെത്താന്‍ പോലീസിനു കഴിഞ്ഞിട്ടില്ല. കാസര്‍കോട്ടെ വ്യാപാരിയായ അബ്ദുല്‍ നാസറിനു ലക്ഷങ്ങളുടെ കള്ളനോട്ടുകള്‍ സംഘത്തില്‍ നിന്നു ലഭിച്ചിരുന്നു. എന്നാല്‍ കള്ളനോട്ടുകള്‍ ആണെന്നു തിരിച്ചറിഞ്ഞതോടെ തിരികെ കൊടുത്തുവെന്നാണ് അറസ്റ്റിലായി. റിമാണ്റ്റില്ക്കഴിയുന്ന ഇയാള്‍ പോലീസിനു മൊഴി നല്‍കിയത്. ഇതു വിശ്വസിക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല. കടകളും സ്ഥാപനങ്ങളും വഴി ഇവ വ്യാപകമായി വിതരണം ചെയ്തിട്ടുണ്ടെന്നാണ് പോലിസ് കരുതുന്നത്. ഇതേത്തുടര്‍ന്ന് കാസര്‍കോട്ടെ ഏതാനും പേര് പോലീസ് നിരീക്ഷണത്തില്‍ തുടരുന്നതിനിടയിലാണ് മൊയ്തീന്ഹാജിയുടെ സംഘം വിതരണം ചെയ്ത കള്ളനോട്ടുകളില്‍ ഒന്ന് പുറത്ത് പോയത്. കള്ളനോട്ടു കണ്ടെത്തിയ സാഹചര്യത്തില്‍ 1൦൦൦, 5൦൦ രൂപ നോട്ടുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ മതിയായ ജാഗ്രതയും പരിശോധനയും നടത്തണമെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. കള്ളനോട്ടുകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്താന്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്കും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഗള്‍ഫില്‍ നിന്നും എത്തിച്ച കള്ളനോട്ടുകള്‍ ഉപയോഗിച്ച് സ്വര്‍ണ ബിസ്ക്കറ്റുകള്‍ വാങ്ങിക്കൂട്ടിയിട്ടുണ്ടെന്നും പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. രാജസ്ഥാന് സ്വദേശിയും ഉത്തര്‍ പ്രദേശില്‍ താമസക്കാരനുമായ രാജു എന്നയാള്‍ മുഖാന്തിരമാണ് സ്വര്‍ണ ബിസ്ക്കറ്റുകള്‍ വാങ്ങിയതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: