കോട്ടയം: ആഗസ്റ്റ് ൨൮ന് പ്രവര്‍ത്തനാനുമതി അവസാനിച്ച സ്വര്‍ഗ്ഗീയവിരുന്നിന് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ വീണ്ടും അനുമതി നല്കാന് നീക്കമാരംഭിച്ചു. ജൂലൈ ൩൧ന് സ്വര്ഗ്ഗീയവിരുന്നിണ്റ്റെ അനധികൃത ആരാധനയ്ക്ക് വിലക്കേര്‍പ്പെടുത്തിയ ഹൈക്കോടതി ഉത്തരവിനെ മറികടക്കാന്‍ കളക്ടര്‍ ആഗസ്റ്റ്൪ന് സ്വര്‍ഗ്ഗീയവിരുന്ന് നടത്തിപ്പുകാരില്‍നിന്നും അപേക്ഷ വാങ്ങി അന്നുതന്നെ ആരാധനയ്ക്ക് അനുമതി നല്കി. ൨൦൧൧ നവംബര്‍ ൨ന് പൊളിക്കാന്‍ ഉത്തരവിട്ട ഷെഡിന് നഗരസഭ ൨൦൧൨ ഫെബ്രുവരി ൨൯ന് വീണ്ടും ആഗസ്റ്റ് ൨൮ വരെ പ്രവര്‍ത്തനാനുമതി നല്കി. ഈ അനുവാദത്തിണ്റ്റെ മറവിലാണ് കളക്ടര്‍ ആഗസ്റ്റ് ൨൮ വരെ ആരാധനയ്ക്ക് അനുവാദം ആഗസ്റ്റ് ൪ന് നല്‍കിയത്. ആഗസ്റ്റ് ൨൪ന് കൗണ്‍സില്‍ അംഗീകാരമില്ലാതെ ചെയര്മാന് സ്വന്തം താല്പര്യപ്രകാരം വീണ്ടും ഷെഡിണ്റ്റെ കാലാവധി നീട്ടിനല്‍കി. ഷെഡിണ്റ്റെ കാലാവധി പുതുക്കി നല്‍കിയതിണ്റ്റെ അടിസ്ഥാനത്തില്‍ ആരാധനയ്ക്ക് വീണ്ടും അനുമതി നല്കാന് കളക്ടര്‍ നീക്കമാരംഭിച്ചു. ഈ നിയമവിരുദ്ധ കേന്ദ്രത്തിനെതിരെ ഒരു വര്‍ഷത്തിലധികമായി ഹിന്ദു ഐക്യവേദി പ്രക്ഷോഭത്തിലാണ്. രോഗം പ്രാര്‍ത്ഥിച്ച് മാറ്റാമെന്നുള്ള പരസ്യം ചെയ്ത് കബളിപ്പിച്ചതിന് നിരവധി കേസുകള്‍ ഉള്ള സ്വര്‍ഗ്ഗീയ വിരുന്നിണ്റ്റെ നടത്തിപ്പുകാര്‍ക്ക് വേണ്ടി നിയമങ്ങളേയും, ചട്ടങ്ങളേയും വളച്ചൊടിച്ച് സര്വ്വസഹായവുമായി ഇടത് വലത് മുന്നണികള്‍ പ്രവര്‍ത്തിക്കുകയാണ്. ഈ നിയമവിരുദ്ധ കേന്ദ്രത്തിന് അനുമതി നല്‍കാനുള്ള കളക്ടറുടെ നീക്കം സാമുദായിക സൗഹാ ര്‍ദ്ദം തകര്‍ക്കുന്നതിന് കാരണമാകുമെന്ന് ഹിന്ദുഐക്യവേദി നേതാക്കളായ പൂഴിമേല്‍ രണരാജന്‍, ശ്രീകാന്ത് തിരുവഞ്ചൂറ്‍, പ്രകാശ് കുമ്മനം എന്നിവര്‍ മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: