തിരുവനന്തപുരം: വര്‍ക്കല രാധാകൃഷ്ണന് എംപിയുടെ മകനാണെന്ന് വിശ്വസിപ്പിച്ച് പതിനാല് ലക്ഷംരൂപയുടെ വഞ്ചന നടത്തിയ കുറ്റത്തിന് വിചാരണ നേരിട്ട പ്രതിയെ തിരുവനന്തപുരം ജുഡ്യഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി(ഒന്ന്) വെറുതെ വിട്ടു. എറണാകുളം സ്വദേശി ആര്.ജോണ്‍ ആണ് പ്രതി. കിള്ളിപാലത്തുള്ള സെന്റ് ജൂഡ് ആശുപത്രി ഡയറക്ടറുടെ മകന് ബാംഗ്ലൂര്‍ സെന്റ ജോണ്‍സ് മെഡിക്കല്‍ കോളേജില്‍ എംപി ക്വാട്ടയില്‍ മെഡിസിന് സീറ്റ് തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് 14 ലക്ഷം രൂപ വാങ്ങിയെന്നതാണ് കേസ്. സീറ്റ് ശരിയാക്കി നല്‍കുകയോ പണം മടക്കി നല്‍കുകയോ ചെയ്യാതെ മനഃപൂര്‍വ്വം കബളിപ്പിച്ച് വഞ്ചന നടത്തി എന്ന കേസില്‍ കരമന പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം തയ്യാറാക്കിയത്. പ്രതിക്ക് വേണ്ടി അഡ്വ.സാന്‍ട്രി ജോര്‍ജ് ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: