ബാഗ്ദാദ്: ഇറാഖ് വൈസ് പ്രസിഡന്റ് താരിക് അല്‍ ഹഷേമിക്ക് കോടതി വധശിക്ഷ വിധിച്ചു. ജനങ്ങളെ കൂട്ടക്കൊലചെയ്യാന്‍ ഉത്തരവിറക്കിയതിനാണ് ശിക്ഷ. ഇപ്പോള്‍ ഒളിവില്‍ കഴിയുകയാണ് താരിക് അല്‍ ഹഷേമി. ഹാഷ്മിയുടെ അഭാവത്തിലായിരുന്നു കോടതി ശിക്ഷ വിധിച്ചത്. ഇറാക്കിലെ പ്രമുഖ സുന്നി നേതാവാണ് ഹാഷ്മി.
അമേരിക്കന്‍ സൈന്യം ഇറാക്ക് വിട്ടതിനു തൊട്ടുപിന്നാലെയാണ് ഹാഷ്മിക്കെതിരെ ഇറാക്ക് സര്‍ക്കാര്‍ നടപടി തുടങ്ങിയത്. കൂട്ടക്കൊല നടത്താന്‍ ഹാഷ്മിയുടെ നിയന്ത്രണത്തിലുള്ള കൊലപാതക സംഘങ്ങള്‍ക്കു നിര്‍ദ്ദേശം നല്‍കിയതായി അദ്ദേഹത്തിന്റെ മുന്‍ അംഗരക്ഷകരില്‍ ചിലര്‍ കോടതിയില്‍ മൊഴി നല്‍കിയിരുന്നു.
അതേസമയം, സുന്നി നേതാവായിരുന്ന സദ്ദാം ഹുസൈനോടുള്ള പകപോക്കലാണ് ഷിയ പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ഇറാക്ക് സര്‍ക്കാര്‍ ഹാഷ്മിക്കെതിരെ സ്വീകരിക്കുന്നതെന്ന് സുന്നി വിഭാഗം ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: