മോസ്കോ: റഷ്യന്‍ ഫെഡറേഷനിലെ റിപ്പബ്ലിക്കായ ഡഗിസ്ഥാനില് ഹെലിക്കോപ്റ്റര്‍ തകര്‍ന്ന് നാലു പേര് മരിച്ചു. എംഐ-35 സൈനിക ഹെലിക്കോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. വടക്കന്‍ ഡഗിസ്ഥാനിലെ മലയോരമേഖലയിലാണ് അപകടം. നാലു പേരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തതായി അധികൃതര്‍ അറിയിച്ചു. സംഭവത്തേത്തുടര്‍ന്ന് എംഐ-35 ഹെലിക്കോപ്റ്ററുകളുടെ പറക്കല്‍ തത്ക്കാലത്തേയ്ക്കു പ്രതിരോധമന്ത്രാലയം നിര്‍ത്തിവച്ചു. മോശം കാലാവസ്ഥയാണ് അപകടകാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: