ആഡ്യത്വത്തിന്റെയും ആഡംബരത്തിന്റെയും മുഖമുദ്രയായിരുന്നു പണ്ടുകാലത്ത് പാദരക്ഷകള്‍. ഇന്ന് ഉപയോഗിച്ചവര്‍ക്ക് ഉപേക്ഷിക്കാന്‍ പറ്റാത്ത് വസ്തുവായി പാദരക്ഷകള്‍ മാറി. ഇതാണ് കുടില്‍തൊട്ട് കൊട്ടാരംവരെയുള്ളവര്ക്ക് ഒഴിച്ചുകൂടാന്‍ വയ്യാത്തൊരു വസ്തുവായി പാദരക്ഷകളെ മാറ്റിയത്. പിറന്നുവീഴുന്ന കുഞ്ഞിനു മുതല്‍ മുതുമുത്തശ്ഛന്മാരെവരെ കാത്തു നൂറുനൂറ് തരത്തിലുള്ള പാദരക്ഷകളാണ് ഇന്ന് വിപണിയില്‍ സുലഭമാകുന്നത്. എന്നാല്‍ ഇതിനിടയില്‍ പാദരക്ഷകളെ സംബന്ധിച്ച് ഒരു നൂറ്റാണ്ടിലധികമായി മാറാതെ നില്ക്കുന്ന ഒരു സങ്കല്പമുണ്ട്. ‘
‘ചെരുപ്പ് എന്നാല്‍ ബാറ്റയും ബാറ്റഎന്നാല് ചെരുപ്പുമാണ് “എന്ന വിശ്വാസം. ബാറ്റക്കെങ്ങനെ കാലങ്ങളായി ഈ വിശ്വാസം കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞു എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ. ഗുണമേന്മയും, ഉപഭോക്താക്കളില്‍ ബാറ്റയും, ബാറ്റയില്‍ ഉപഭോക്താക്കളും അര്‍പ്പിച്ചിരിക്കുന്ന വിശ്വാസം. ഉപഭോക്താക്കളുടെ അഭിരുചി എന്തോ അതിനനുസരിച്ചുള്ള പാദരക്ഷകള്‍ ബാറ്റ ഷോറൂമില്‍ ഉണ്ടാകും. അഥവാ ഇല്ലെങ്കില്‍ ഇഷ്ടം വ്യക്തമാക്കിയാല്‍ അതിനനുസരിച്ചുള്ള പാദരക്ഷകള്‍ ഏഴു ദിവസത്തിനുള്ളില്‍ ഉപഭോക്താവിന്റെ വീട്ടില്‍ എത്തിയിരിക്കും അതാണ് ബാറ്റ. ഈ വിശ്വസ്ഥതയും വിശ്വാസവുമാണ് ബാറ്റയുടെ വിജയ രഹസ്യം. ലോക ചെരുപ്പുകളുടെ ചരിത്രം എന്നാല്‍ ബാറ്റയുടെ ചരിത്രം കൂടിയാണ് .
52 രാജ്യങ്ങളില്‍ നിര്‍മ്മാണ ശാലകളും ഷോറൂമുകളുമായി മുന്നേറുന്ന ബാറ്റയുടെ സ്ഥാപനം 1894-ആഗസ്റ്റ് 24-ന് ചെക്കോസ്ലോവാക്യയിലെ സ്ലിം ഗ്രാമത്തിലാണ്. ഷൂനിര്മ്മാണത്തില് മൂന്ന് നൂറ്റാണ്ടിന്റെ പാരമ്പര്യവുമായി തോമസ് ബാറ്റ സഹോദരന് അന്റോനിന്‍ ബാറ്റ സഹോദരി അന്നയും ചേര്‍ന്ന് ആദ്യ ഷൂ കമ്പിനി സ്ഥാപിക്കുന്നത്. 1908-ല്‍ അന്റോനിന്‍ ബാറ്റയുടെ മരണ ശേഷം കമ്പിനിയുടെ മുഴുവന്‍ നിയന്ത്രണവും തോമസ് ബാറ്റയ്ക്കായിരുന്നു. ഇളയ സഹോദരങ്ങളായ ജാന്‍, ബോഹസ് എന്നിവര്‍ സഹായികളായി ഒപ്പമുണ്ടായിരുന്നു. ഒന്നാം ലോക മഹായുദ്ധ കാലം ബാറ്റയുടെ ചാകര കാലമായിരുന്നു. ഈ സമയം പട്ടാളഷൂവിനായി വിവിധ രാജ്യങ്ങളില്‍ നിന്ന് ഓര്‍ഡറുകള്‍ ബാറ്റയെ തേടിയെത്തി. ഇതോടെ ബാറ്റ ലോകത്തിലെ തന്നെ പ്രധാന കമ്പിനിയായി ഉയര്‍ന്നു. ഈ പ്രശസ്തിക്കിടയിലും യുദ്ധശേഷം ബാറ്റയുടെ ശ്രദ്ധ സാധാരണക്കാരുടെ പാദരക്ഷാ നിര്‍മ്മാണത്തിലായിരുന്നു. മനുഷ്യ സ്നേഹിയായിരുന്ന തമസ് ബാറ്റ തന്റെ ഉയര്‍ച്ചക്കൊപ്പം നാടിന്റെ ഉയര്‍ച്ചക്കും തുല്യ പ്രാധാന്യം നല്കി. ഇതാണ് സ്ലിം ഗ്രാമത്തിന്റെ ഉയര്‍ച്ചയിലേക്ക് വഴിതെളിയിച്ചത്.
1932-ല്‍ ബിസിനസ്സ് ആവശ്യത്തിനായി മൊഹ്ലിനില് നിന്നും സ്വിസര്ലന്റിലേക്ക് പറക്കുമ്പോള്‍ ഉണ്ടായ വിമാന അപകടത്തില്‍ തമസ് ബാറ്റ അന്തരിച്ചു. തുടര്‍ന്ന് പിന്‍ഗാമികളും തോമസ് ബാറ്റയുടെ വഴിയില്‍ കമ്പിനിയെ ലോക നിലവാരത്തില്‍ തന്നെ ഇന്നും നിലനിര്‍ത്തുന്നു. ചെക്കോസ്ലോവാക്യയില്‍ ആദ്യ ഫാക്ടറി സ്ഥാപിക്കുമ്പോള്‍ സ്ഥാപകനായ തോമസ് ബാറ്റപോലും വിചാരിച്ചിട്ടുണ്ടാവില്ല ലോക ചെരുപ്പ് വിപണിതന്നെ തങ്ങള്‍ക്കൊപ്പം സഞ്ചരിക്കുന്ന കാലം.
പിന്നെയും 47 വര്‍ഷങ്ങള്‍ക്കുശേഷമാണ് 1931-ല്‍ ഭാരതത്തില്‍ ബാറ്റ എത്തുന്നത്. കല്‍ക്കത്തയിലാണ് ആദ്യ ഷോറൂം സ്ഥാപിക്കുന്നത്. ഈ സ്ഥലം ഇന്ന് ബാറ്റാനഗറാണ.് എന്നാല്‍ ബാറ്റ എത്തുന്നതിന് വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ ബാറ്റയുടെ ചെരുപ്പുകളും ഷൂകളും ബ്രട്ടീഷുകാരിലൂടെ ഭാരതത്തില്‍ സുപരിചിതമായിരുന്നു. യുഗങ്ങള്‍ക്കു മുമ്പുതന്നെ ഭാരതം പാദരക്ഷകളുടെ പ്രാധാന്യം തിരിച്ചറിഞ്ഞ നാടായിരുന്നു. ദേവന്മാരും ഋഷീശ്വരന്മാരും രാജാക്കന്മാരുമെല്ലാം പാദരക്ഷകളായി മെതിയടികള്‍ ആയിരുന്നു ഉപയോഗിച്ചിരുന്നത്. ഈ മെതിയടികള്‍ രൂപാന്തരം പ്രാപിച്ചാണ് ചെരുപ്പുകള്‍ രൂപംകൊള്ളുന്നത്. അതാണ് മെതിയടികളെ പാദരക്ഷകളുടെ മാതാവ് എന്നു വിശേഷിപ്പിക്കുന്നത്. മഞ്ഞുവീഴ്ചയും, കല്ലുംമുള്ളും നിറഞ്ഞ പാതകളും കൊടും തണുപ്പുമെല്ലാം ചെരുപ്പുകളുടെ ഉപയോഗത്തെ പ്രോല്‍സാഹിപ്പിക്കുന്നതായിരുന്നു. ഇത് കണ്ടറിഞ്ഞ് ബാറ്റ ഭാരതഹൃദയ ഭാഗങ്ങളിലൂടെ ഒരു തേരോട്ടംതന്നെ നടത്തി.
രാജ്യത്തെ അഞ്ചുലക്ഷത്തിലേറെ ഗ്രാമങ്ങളില്‍ ബാറ്റയുടെ സാന്നിധ്യം ഉണ്ടെന്നത് ഇതിന്റെ തെളിവാണ്. കമ്പിനി നേരിട്ട് പട്ടണങ്ങളിലില്‍ നടത്തുന്ന 1600 ഔട്ട് ലെറ്റുകള്‍ ഇതിനുപുറമെയാണ്. ഭാരതത്തിലെ ചെരുപ്പുകുത്തികളുടെ വൈദഗ്ദ്യം ബാറ്റ പ്രയോജനപ്പെടുത്തിയതാണ് ഈ വിജയത്തിന് ആധാരം.1960-ല്‍ ആലപ്പുഴ, എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ഷോറൂമുകള്‍ ആരംഭിച്ച് കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങിയ ബാറ്റയ്ക്ക് ഇന്ന് 60 ഷോറൂമുകള്‍ സ്വന്തമായുണ്ട്. 2013-നോടെ 100 ഷോറൂമുകള്‍ എന്നതാണ് ബാറ്റയുടെ ലക്ഷ്യംഎന്ന് മാനേജിംഗ് ഡയറക്ടര്‍ രാജീവ് ഗോപാലകൃഷ്ണനും, കേരളത്തിന്റെ ചുമതല വഹിക്കുന്ന ഡി.എം. മുണ്ണപ്പ പ്രശാന്തും മനസ്സുതുറക്കുന്നു. ഭാരതത്തില്‍ കല്‍ക്കത്ത, ബാംഗ്ലൂര്‍, ആഗ്ര, തമിഴ്നാട്, ഹരിയാന എന്നിവിടങ്ങളിലാണ് ബാറ്റ ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നത്. ഫാക്ടറികളിലും, ഷോറൂമുകളിലും 90% പ്രദേശവാസികള്‍ തന്നെ വേണമെന്നുള്ളത് നിര്‍ബന്ധബുദ്ധി ബാറ്റയുടെ മറ്റൊരു പ്രത്യേകതയാണ്. സ്കൂള്‍ യൂണീഫോം ഷൂകളില്‍ ബാറ്റയ്ക്കുള്ള കുത്തക തകര്‍ക്കാന്‍ ഇനിയും ആരും രംഗപ്രവേശം ചെയ്തിട്ടില്ല.
ഭാരത സര്‍ക്കാരിന്റെ സൂപ്പര്‍ ബ്രാന്റ് അവാര്‍ഡ്, മോസ്റ്റ് ട്രസ്റ്റഡ് ബ്രാന്റ് അവാര്‍ഡ്, തുടങ്ങി ഗുണമേന്മാ മുദ്രയ്ക്കുള്ള നിരവധി അവാര്‍ഡുകള്‍ വര്‍ഷങ്ങളായി. ചെയ്തിട്ടില്ല. ഭാരത സര്‍ക്കാരിന്റെ സൂപ്പര്‍ ബ്രാന്റ് അവാര്‍ഡ്, മോസ്റ്റ് ട്രസ്റ്റഡ് ബ്രാന്റ് അവാര്‍ഡ്, തുടങ്ങി ഗുണമേന്മാ മുദ്രയ്ക്കുള്ള നിരവധി അവാര്‍ഡുകള്‍ വര്‍ഷങ്ങളായി ബാറ്റയെ തേടിയെത്തുന്നു. സിംഗപ്പൂരാണ് ആഗോളആസ്ഥാനം. ഭാരതത്തില്‍ കൊല്‍ക്കത്തയും. ദൈനംദിന കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് ബാംഗ്ലൂരാണ്. ഹരിയാനയിലെ ഗുരുഗാണാണ് കോര്‍പ്പറേറ്റ് ഓഫീസ്. ഉപഭോക്താക്കളുടെ വിവിധ ആവശ്യങ്ങള്‍ക്കും അഭിരുചികള്ക്കുമനുസരിച്ചാണ് ബാറ്റയുടെ മോഡലുകള്‍. ആധുനിക ലോകത്ത് പരസ്യങ്ങള്‍ വിപണി നിയന്ത്രിക്കുമ്പോള്‍ ബാറ്റയുടെ പരസ്യം ഉപഭോക്താക്കള്‍ തന്നെയാണ്. ഈ വിശ്വാസമാണ് വിപണി എന്നും ബാറ്റയ്ക്കനുകൂലമായി ചരിക്കാന്‍ കാരണം.
സുരേഷ് & ഗോപാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: