പാരീസ്: സിറിയന്‍ വിമതര്‍ പിടിച്ചെടുത്ത നഗരങ്ങള്‍ക്ക് ഫ്രാന്‍സ് സഹായം നല്കുന്നു.അഞ്ച് നഗരങ്ങളുടെ നിയന്ത്രണമാണ് വിമതര്‍ പിടിച്ചെടുത്തത്.പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ ഭരണത്തില്‍ നിന്നാണ് വിമതര്‍ നഗരങ്ങള്‍ പിടിച്ചെടുത്തത്.ആഭ്യന്തര കലാപം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സിറിയയില്‍ നടക്കുന്ന അതിക്രമത്തില്‍ അന്താരാഷ്ട്ര സമൂഹം മൗനം പാലിച്ചിരിക്കുന്നതിനെ യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കീ മൂണ്‍ രൂക്ഷമായി വിമര്‍ശിച്ചു.ബാഷര്‍ അല്‍ അസദിന്റെ ഭരണം പരാജയമായി മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അസദിനെതിരേ നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങളില്‍ ഇതുവരെ ഒരു ലക്ഷത്തോളം പേര് മരിച്ചുവെന്നാണ് യു എന്‍ കണക്ക്.
ദുരിതമനുഭവിക്കുന്ന ഇവര്‍ക്ക് പ്രത്യക്ഷത്തില്‍ ധനസഹായം നല്‍കാനാണ് ഫ്രാന്‍സിന്റെ തീരുമാനം.ഭക്ഷണശാലകള്‍,വൈദ്യസഹായം, സ്കൂള്‍ വിദ്യാഭ്യാസം തുടങ്ങിയ സൗകര്യങ്ങളായിരിക്കും ആദ്യം നല്‍കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: