ബീജിങ്: ചൈനയില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന 90 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്കൂളില്‍ ഉച്ചയ്ക്ക് വിതരണം ചെയ്ത ഉച്ചഭക്ഷണത്തില്‍ നിന്നാണ് കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റത്.ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചയുടനെ കുട്ടികള്‍ക്ക് ശാരീരികഅസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വൈകിട്ടോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അതേസമയം ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടികളിലാരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഗുവാന്ഡോ പ്രവിശ്യയിലെ ഒരു സ്കൂളിലാണ് സംഭവം. സംഭവത്തക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ജില്ലാഭരണകൂടം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: