പെരുമ്പാവൂര്‍: അധ്യാപകരുടെ വിദ്യാഭ്യാസ ഗുണനിലവാരം വര്‍ധിപ്പിക്കുന്നതിനായി വെങ്ങോല നാഷണല്‍ കോളേജിന്റെ ആഭിമുഖ്യത്തില്‍ 6, 7 തീയതികളില്‍ ദേശീയ സെമിനാര്‍ നടത്തും. ‘അധ്യാപക-വിദ്യാഭ്യാസ-ഗവേഷണവും ഗുണനിലവാര വര്‍ധന’യും എന്ന വിഷയത്തില്‍ രണ്ട് ദിവസങ്ങളായി നടക്കുന്ന സെമിനാറില്‍ ഉന്നത വിദ്യാഭ്യാസരംഗത്തെ പ്രമുഖര്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കേരളത്തിലെ വിവിധ അധ്യാപക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്നായി 200ലധികം ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളും അധ്യാപകരും സെമിനാറില്‍ പങ്കെടുക്കും. ഇതിനായി ആവശ്യമായ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ഭാരവാഹികള്‍ പറഞ്ഞു.
ആറിന് രാവിലെ 9 മുതല്‍ ഇക്ബാല്‍ നാഷണല്‍ ട്രസ്റ്റ് ചെയര്മാന് ടി.എ.അഹമ്മദ് കബീര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കൊച്ചി സര്‍വ്വകലാശാല പ്രൊ. വൈസ് ചാന്‍സലര്‍ ഡോ. ഗോഡ്ഫ്രെ ലൂയിസ് സെമിനാര്‍ ഉദ്ഘാടനം ചെയ്യും. മഹാത്മാഗാന്ധി സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. എ.സുകുമാരന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി ഡോ. കോടിരംഗപ്പ (കര്‍ണാടക), ഡോ. എം.എ.ഖാദര്‍ (ബംഗളൂരു), ഡോ. ടി.കെ.മാത്യു, ഡോ. റീന ജോര്‍ജ് തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
ഏഴിന് വൈകിട്ട് മൂന്നിന് നടക്കുന്ന സമാപനസമ്മേളനത്തില്‍ മഹാത്മാഗാന്ധി സര്‍വ്വകലാശാല വിദ്യാഭ്യാസ വിഭാഗം ഡയറക്ടര്‍ ഡോ. എ.സുധര്‍മ്മ മുഖ്യാതിഥിയായിരിക്കും. അസി. പ്രൊഫസര്‍ കെ.കുട്ടപ്പന്, പ്രിന്‍സിപ്പല്‍ ഡോ. എസ്.ശങ്കരന് നമ്പൂതിരി, ഡോ. അച്ചാമ്മ മാത്യു, ഡോ. അല്‍ക്കാ അബ്ബാസ് തുടങ്ങിയവര്‍ സെമിനാറിന് നേതൃത്വം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: