ആലുവ: ഓണക്കാലത്തോടനുബന്ധിച്ച് എറണാകുളം ജില്ലയില്‍ എക്സൈസ് നടത്തിയ റെയ്ഡില്‍ 153 അബ്കാരി കേസുകളും ഏഴ് എന്‍ഡിപിഎസ് കേസുകളും കണ്ടെടുത്തതായി എറണാകുളം അസി. എക്സൈസ് കമ്മീഷണര്‍ എം.ജെ.ജോസഫ് പറഞ്ഞു. 350ഓളം ലിറ്റര്‍ വിദേശമദ്യവും ആറേകാല്‍ കിലോഗ്രാം കഞ്ചാവും 22 ലിറ്റര്‍ അരിഷ്ടവും 55 ലിറ്റര്‍ കള്ള്, 170 ലിറ്റര്‍ വാഷ്, 35 ലിറ്റര്‍ ബിയര്‍, 20 ലിറ്റര്‍ ചാരായം എന്നിവയും ഈ കാലയളവില്‍ കണ്ടെടുത്തു. കഞ്ചാവും വിദേശമദ്യവും കടത്തുവാന്‍ ഉപയോഗിച്ച കാറും ഓട്ടോറിക്ഷകളും ഉള്‍പ്പെടെ അഞ്ച് വാഹനങ്ങള്‍ പിടിച്ചെടുത്തു.
പോലീസ്, എക്സൈസ്, ഫോറസ്റ്റ്, റവന്യു എന്നിവരുമായി ചേര്‍ന്ന് 41 കമ്പയിന്റ് റെയ്ഡുകളാണ് ഈ കാലയളവില്‍ നടത്തിയത്. കള്ളുഷാപ്പുകളും വിദേശമദ്യ ബാറുകളും നിരന്തരം പരിശോധിക്കുകയും 409 കള്ളിന്റേയും 172 വിദേശമദ്യ സാമ്പിളുകളും 28 സ്പിരിറ്റിന്റെ സാമ്പിളുകളും എടുത്തതായും എം.ജെ.ജോസഫ് പറഞ്ഞു. 101 കേസുകള്‍ ഇക്കഴിഞ്ഞമാസം ചാര്‍ജ് ചെയ്യുകയും 52 കേസുകള്‍ കോമ്പൗണ്ട് ചെയ്യുകയും ചെയ്തതുവഴി രണ്ടേമുക്കാല്‍ ലക്ഷത്തോളം രൂപ സര്‍ക്കാരിലേക്ക് അടപ്പിക്കാന്‍ സാധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: