സിയാറ്റില്‍: പ്രശസ്ത എഴുത്തുകാരന് റിച്ചാര്‍ഡ് ബക് വിമാനാപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍. റിച്ചാര്‍ഡ് സഞ്ചരിച്ചിരുന്ന ചെറുവിമാനം ഫ്രൈഡേ ഹാര്‍ബര്‍ വിമാനത്താവളത്തിന് സമീപം തകര്‍ന്നു വീഴുകയായിരുന്നെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന് ഉദ്യോഗസ്ഥനായ ഇയാന്‍ ഗ്രഗര്‍ അറിയിച്ചു. സാന്‍ ജുവാന്‍ ദ്വീപിലുള്ള സുഹൃത്തിനെ സന്ദര്‍ശിക്കാന്‍ പോകുന്നതിനിടെയാണ് റിച്ചാര്‍ഡ് ബക് അപകടത്തില്‍പ്പെട്ടതെന്ന് അദ്ദേഹത്തിന്റെ മകന് ജെയിംസ് ബച്ച് പറഞ്ഞു. അപകടത്തില്‍ തലയ്ക്കും തോളെല്ലുകള്‍ക്കും കാര്യമായി പരിക്കേറ്റ റിച്ചാര്‍ഡ് ഗുരുതരാവസ്ഥയിലാണ്. ചെറുപ്പം മുതല്‍ തന്നെ പറക്കല്‍ ഇഷ്ടവിനോദമായിരുന്ന റിച്ചാര്‍ഡ് പെയിലറ്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. തന്റെ രചനകളില്‍ ആത്മീയതക്ക് അധികപ്രാധാന്യം നല്‍കിയിരുന്ന റിച്ചാര്‍ഡിന്റെ പല പുസ്തകങ്ങളും ഏറ്റവുമധികം വിറ്റഴിക്കപ്പെട്ടവയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: