കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ തോക്കുധാരികള്‍ നടത്തിയ വെടിവെയ്പില്‍ 16 പേര് കൊല്ലപ്പെട്ടു. വടക്കന്‍ അഫ്ഗാനിലെ കുണ്ടൂസ് നഗരത്തിലെ കനാം മേഖലയിലാണ് സംഭവമുണ്ടായത്. കൊല്ലപ്പെട്ട 16 പേരും സാധാരണ പൗരന്മാരാണ്.
ഇന്നലെ വൈകിട്ട് പ്രദേശത്ത് താലിബാന് തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു പ്രതികാരമായിട്ടാണ് സംഘം വെടിവെച്ചതെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: