ലോസാഞ്ചല്‍സ്: ഹോളിവുഡിലെ വിഖ്യാത ഗാനരചയിതാവ് ഹാല് ഡേവിഡ് (91) അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് ലോസാഞ്ചല്സിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. പ്രമുഖ സംഗീതജ്ഞന് ബര്‍ട്ട് ബച്ചാരക്കുമൊത്ത് നിരവധി ഹിറ്റ് ഗാനങ്ങളാണ് ഡേവിഡ് ഒരുക്കിയത്.
1921 മേയില്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ ജനിച്ച ഹാരോള്‍ഡ് ലേന്‍ ഡേവിഡ് എന്ന ഹാല് ഡേവിഡ് 1940കളിലാണ് ഗാനരചനയുടെ ലോകത്ത് അരങ്ങേറ്റം കുറിച്ചത്. ഒരുപിടി ഹിറ്റ് ഗാനങ്ങള്‍ ലോകത്തിനു സമ്മാനിച്ച ഡേവിഡ് 1957ലാണ് ബുച്ചാരക്കിനെ കണ്ടുമുട്ടുന്നത്. മരണം വരെ ഈ കൂട്ടുകെട്ട് തുടര്‍ന്നു.
1969ല്‍ പുറത്തിറങ്ങിയ ‘ബച്ച് കസിഡി ആന്‍ഡ് ദ സുഡാന്സി കിഡ്’ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്കു ഡേവിഡും ബുച്ചാരക്കും ഓസ്കര് പുരസ്കാരം പങ്കിട്ടു. മൂന്നു തവണ ഓസ്കറിനു നാമനിര്‍ദ്ദേശവും ലഭിച്ചു. ഇതുകൂടാതെ നിരവധി പുരസ്കാരങ്ങളാണ് ഡേവിഡിനെ തേടിയെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: