ന്യൂദല്‍ഹി: നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ മെല്ലപ്പോക്കാണ് നടത്തുന്നതെന്ന് ഇന്‍ഫോസിസിന്റെ സ്ഥാപകനും ചെയര്മാന് എമിറിറ്റസുമായ എന്‍.ആര് നാരായണമൂര്‍ത്തി. ഒരു സ്വകാര്യ ടി.വി ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ഇദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്.നിലവിലെ സാഹചര്യത്തില്‍ പോലും പല തീരുമാനങ്ങളും എടുക്കാവുന്നതാണ്. എന്നാല്‍ സര്‍ക്കാര്‍ അതു ചെയ്യുന്നില്ല.
1991 ലെ മാന്ദ്യത്തെക്കാള്‍ പരിതാപകരമായ അവസ്ഥയിലേക്കാണ് സമ്പദ്ഘടന നീങ്ങുന്നതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. ലോകം ഇന്ത്യയില്‍ നിന്ന് ഒരുപാട് പ്രതീക്ഷിച്ചിരുന്നു.എന്നാല്‍ ആ പ്രതീക്ഷകള്‍ക്കൊപ്പമെത്താന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞില്ല.ഇന്ത്യക്ക് പുറത്ത് നിരവധി കമ്പനി മേധാവികളെ താന്‍ കാണാറുണ്ട്.
ഏതാനും വര്‍ഷം മുമ്പ് അവര്‍ ചൈനയെക്കുറിച്ച് മൂന്ന് തവണ പറയുമ്പോള്‍ ഇന്ത്യയെക്കുറിച്ച് ഒരിക്കലെങ്കിലും പരാമര്‍ശിച്ചിരുന്നു. എന്നാല്‍ ഇന്ന് ചൈനയെക്കുറിച്ച് 30 തവണ പരാമര്‍ശിച്ചാലും ഇന്ത്യയെക്കുറിച്ച് എവിടെയും പറയുന്നില്ല. വേഗത്തില്‍ തീരുമാനങ്ങളെടുക്കാന്‍ ഉദ്യോഗസ്ഥരെയും മന്ത്രിമാരെയും പ്രേരിപ്പിക്കണമെന്നാണ് പ്രധാനമന്ത്രിയോടു തനിക്ക് പറയാനുള്ളതെന്നും നാരയണമൂര്‍ത്തി പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: