മട്ടാഞ്ചേരി: മട്ടാഞ്ചേരി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ അടിസ്ഥാന സൗകര്യവികസനം നടപ്പിലാക്കുന്നത് സംബന്ധിച്ച് വിലയിരുത്തുന്നതിന് ദുബായി സംഘം ആശുപത്രി സന്ദര്‍ശിച്ചു. അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചാരിറ്റിഗ്രൂപ്പായ പ്രിന്‍സ് ഹോള്സിംഗ് എന്ന സ്ഥാപനത്തിന്റെ പ്രതിനിധികളാണ് ആശുപത്രിയില്‍ എത്തിയത്. മേയറും സംഘവും വിദേശ പര്യടനം നടത്തിയ വേളയില്‍ ഇവരുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് സന്ദര്‍ശനം.
ആശുപത്രിയിലെ സര്‍ജിക്കല്‍ വാര്‍ഡ്, കുട്ടികളുടെവാര്ഡ്, ഒപി വിഭാഗം, അത്യാഹിതവിഭാഗം, ലേബര്‍ റൂം, ഉദ്ഘാടനം ചെയ്യാതെ കിടക്കുന്ന ആശുപത്രിയിലെ പുതിയ കെട്ടിടം എന്നിവ സംഘം സന്ദര്‍ശിച്ചു. പുതിയ ആശുപത്രി കെട്ടിടത്തിലേക്കാവശ്യമായ അത്യാധുനിക ഉപകരണങ്ങള്‍ നല്കുവാനും ക്യാന്‍സര്‍ ഡിറ്റക്ഷന്‍ സെന്റര്‍ ആശുപത്രിയില്‍ ആരംഭിക്കുവാനും സംഘം സന്നദ്ധത അറിയിച്ചു. അതിവിദഗ്ധ ചികിത്സയ്ക്കായുള്ള ടെലിമെഡിക്കല്‍ സംവിധാനം ആരംഭിക്കുന്നതിനും ആശുപത്രിയില്‍ ആവശ്യമായ ഡോക്ടര്‍ മാരേയും നഴ്സുമാരേയും നല്‍കുന്നതിനും സംഘം സന്നദ്ധത അറിയിച്ചിട്ടുണ്ട്. ആലോചിച്ചശേഷം ആശുപത്രി വികസനവുമായി ബന്ധപ്പെട്ട വിശദമായ പ്രൊജക്ട് നല്‍കുമെന്ന് ആര്‍എംഒ ഡോ.പി.ബി.പ്രസാദ് പറഞ്ഞു. പ്രൊജക്ട് ലഭിച്ചശേഷം ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്ന് പ്രിന്‍സ് ഹോള്‍ഡിംഗ് ചെയര്മാന് സെബാസ്റ്റ്യന്‍ ജോസഫ് പറഞ്ഞു. വിവിധ രാജ്യങ്ങളിലായി 65000ത്തോളം ഡോക്ടര്‍മാരുള്ള സ്ഥാപനമാണ് പ്രിന്‍സ് ഹോള്സിംഗ്. ഡൊമിനിക്ക് പ്രസന്റേഷന് എംഎല്‍എ, നഗരസഭ ആരോഗ്യസ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് ടി.കെ.അഷറഫ്, ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്ക്ക് പരീത്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജുനൈദ് റഹ്മാന്, പ്രിന്‍സ് ഹോള്‍ഡിംഗ് സെക്രട്ടറി ഷാജി ബേബിജോണ്‍, സബ് കളക്ടര്‍ സ്വാഗത് ഭണ്ഡാരി, കൗണ്‍സിലര്‍ ബി.എ.റജുല, പി.എച്ച്.നാസര്‍, പി.എം.അസ്ലം, കെ.റെജികുമാര്‍ തുടങ്ങിയവര്‍ സംഘത്തോടൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: