കാബൂള്‍: അഫ്ഗാനില്‍ ചാവേര്‍ ആക്രമണത്തില്‍ 12 പേര് മരിച്ചു. രാജ്യത്തിന്റെ കിഴക്കന്‍ മേഖലയായ വാര്ധാക് പ്രവിശ്യയിലെ സയീദ് അബാദ് ജില്ലയിലായിരുന്നു സംഭവം. ഒരു നാറ്റോ സൈനിക താവളത്തിന് സമീപം രണ്ടു ചാവേറുകള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. അമ്പതിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
മരിച്ചവരില്‍ എട്ടു പേര് സാധാരണ പൗരന്മാരും നാലു പേര് പോലീസുകാരുമാണ്. പരിക്കേറ്റവരില്‍ നാറ്റോ സൈനികരും ഉള്‍പ്പെടുമെന്ന് പ്രവിശ്യാ ഗവര്‍ണറുടെ വക്താവ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: