ആലുവ: ഓണാഘോഷ പരിപാടികള്‍ കഴിഞ്ഞ് രാത്രിയില്‍ സ്റ്റേജ് അഴിച്ച് മാറ്റുന്നതിനിടെ മുപ്പത്തടം ബ്രദേഴ്സ് ക്ലബ് അംഗങ്ങളെ ഒരു കൂട്ടം സാമൂഹ്യ വിരുദ്ധര്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു. നിരവധി മോഷണക്കേസുകളിലും മയക്കുമരുന്ന് കേസുകളിലെയും പ്രതികളാണ് അക്രമികള്‍. തിരുവോണത്തിന്റെ തലേദിവസമാണ് ഓണാഘോഷ പരിപാടികള്‍ മുപ്പത്തടം ജംഗ്ഷനില്‍ അരങ്ങേറിയത്. ആഘോഷപരിപാടികള്‍ അലങ്കോലപ്പെടുത്താന്‍ ശ്രമിച്ച കുറച്ച് പേരെ ക്ലബ്ബ് അംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് ഒഴിവാക്കി വിട്ടിരുന്നു. അവര്‍ പിന്നീട് രാത്രിയില്‍ സംഘം ചേര്‍ന്ന് മാരകായുധങ്ങളുമായെത്തിയാണ് ആക്രമം അഴിച്ചുവിട്ടത്. ആക്രമണം തടയാന്‍ ശ്രമിച്ചവരെ കമ്പി വടികൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിച്ചു. ക്ലബ്ബിന്റെ പ്രവര്‍ത്തകരായ മൂപ്പന് പറമ്പില്‍ മോഹനന്റെ മകന് സമോദ് (32) സാമ്പ്രിയ്ക്കല്‍ ഫ്രാന്‍സിസിന്റെ മകന് അനില്‍(33) ചത്രപ്പിള്ളി രാമചന്ദ്രന്റെ മകന് അനൂപ് ആര്. (24), കരിങ്ങനം കോടത്ത് നാരായണന്റെ മകന് അനൂപ് കെ. (24) എന്നിവര്‍ പരിക്കേറ്റ് ആലുവായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ അനൂപിന്റെ കൈക്ക് ഒടിവ് പറ്റിയിട്ടുണ്ട്. കമ്പി വടികൊണ്ട് തലക്കടിയേറ്റ അനിലിനെ വിദഗ്ദ്ധ ചികിത്സക്കായി എറണാകുളത്തേയ്ക്ക് മാറ്റിയിരിക്കുകയാണ്. അക്രമി സംഘത്തില്‍ പെട്ടവരെ കണ്ട് പരിചയമുണ്ടെന്നും ആലുങ്കല്‍ കോളനി നിവാസിയും തിരുവാലൂര്‍ അമ്പലത്തിലെ വിഗ്രഹമോഷണവും തോക്ക് കേസിലേയും പ്രതിയായ പ്രമോദ്, മുപ്പത്തടം വാട്ടര്‍ ടാങ്കിന് സമീപമുള്ള മനോജ് അടക്കം എട്ടോളം പേര് ചേര്‍ന്നാണ് തങ്ങളെ ആക്രമിച്ചതെന്ന് ക്ലബ്ബിന്റെ പ്രസിഡന്റ് എം.എം.പ്രമോദ് പറഞ്ഞു.
പോലീസ് കേസ്സെടുത്ത് അന്വേഷണം നടത്തി. അക്രമികളില്‍ പെട്ട നാലുപേരെ അറസ്റ്റ് ചെയ്തു. കുന്നുമ്മേല്‍ പുരുഷന് മകന് പ്രമോദ്, ആലുങ്ക പറമ്പില്‍ രാജു മകന് രാഹുല്‍ രാജ്, തച്ചനായപുരം കുഞ്ഞപ്പന് മകന് ശ്രീക്കുട്ടന്, താന്നിക്കാലില്‍ ദിവാകരന് മകന് ജിതിന് എന്നിവരെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. ഇനിയും പ്രതികളെ കിട്ടാനുണ്ടെന്നും അന്വേഷണത്തിലാണെന്നും ബിനാനിപുരം പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: