ആലുവ: കേരള പുലയര്‍ മഹാസഭ ആലുവ താലൂക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന അയ്യങ്കാളി ജയന്തി ആഘോഷം കെപിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ.പി.പി.വാവ ഉദ്ഘാടനം ചെയ്തു. താലൂക്ക് വൈസ് പ്രസിഡന്റ് എന്‍.കെ.ഉണ്ണികൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. അന്‍വര്‍ സാദത്ത് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. സര്‍വ്വവിജ്ഞാനകോശം എഡിറ്റര്‍ ഡോ.ആര്.അനിരുദ്ധന് അനുസ്മരണ പ്രഭാഷണം നടത്തി. താലൂക്കിന്റെ കീഴിലുള്ള ശാഖകളിലെ വൃദ്ധജനങ്ങളെ ആദരിക്കലും എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്ക് ക്യാഷ് അവാര്‍ഡ് വിതരണവും നടന്നു. സംസ്ഥാന ട്രഷറര്‍ കെ.എ.മോഹനന്, എം.കെ.ഉണ്ണിമോന്, കെ.എം.സുകുമാരന്‍, ലില്ലിറാണി, എ.കെ.രാജു, പി.സി.തങ്കപ്പന്, പി.കെ.വേലായുധന്, സി.കെ.സതീശന്, കെ.കെ.കൃഷ്ണന്‍കുട്ടി, സി.കെ.പത്മനാഭന് എന്നിവര്‍ പ്രസംഗിച്ചു. നേരത്തെ വര്‍ണശബളമായ ഘോഷയാത്രയും ഉണ്ടായി.
മരട്: ദലിത് സര്‍വ്വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ അയ്യങ്കാളിയുടെ 150-ാം ജന്മദിനാഘോഷവും ഡിഎസ്എസ്സിന്റെ 10-ാം വാര്‍ഷിക ആഘോഷവും ദലിത് ചിന്തകന്‍ സണ്ണി എം. കപിക്കാട് ഉദ്ഘാടനം ചെയ്തു. നെട്ടൂര്‍ ശ്രീമുരുകാ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് പി.എസ്.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. പി.കെ.സന്തോഷ് കുമാര്‍ ജന്മദിന സന്ദേശം നല്കി. പ്രസംഗമത്സരം, ക്വിസ് മത്സരം, പൂക്കളമത്സരം, സെമിനാറുകള്‍, സ്മരണിക പ്രകാശനം, വെബ്സൈറ്റ് ഉദ്ഘാടനം, ദലിത് സാഹിത്യ സമ്മേളനം, കുട്ടികളുടെ കലോത്സവം എന്നിവയും നടന്നു. മത്സരാര്‍ത്ഥികള്‍ക്കുള്ള സമ്മാനവിതരണം മരട് നഗരസഭാ ചെയര്മാന് അഡ്വ.ടി.കെ.ദേവരാജന്‍ നിര്‍വഹിച്ചു. എം.ഇ.ഉണ്ണികൃഷ്ണന്, കെ.കെ.അഴകേശന്, കെ.ടി.അനില്‍, ടി.കെ.പ്രതാപന്, ജയദേവി മനോഹരന് എന്നിവര്‍ സംസാരിച്ചു.
മരട് നഗരസഭയിലെ വിവിധ പട്ടികജാതി സമുദായ സഭകളുടെ സംയുക്ത സംഘടനയായ പട്ടികജാതി ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ അയ്യങ്കാളിയുടെ 150-ാം ജന്മദിനാഘോഷം മരടില്‍ നടന്നു. വൈകിട്ട് 4ന് നെട്ടൂര്‍ പച്ചക്കറി മാര്‍ക്കറ്റിനു സമീപത്തുനിന്നാരംഭിച്ച ജന്മദിന റാലി മരട് കൊട്ടാരം മൈതാനിയില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം മന്ത്രി കെ.ബാബു ഉദ്ഘാടനം ചെയ്തു. സണ്ണി എം.കപിക്കാട് ജന്മദിന സന്ദേശം നല്കി. മരട് നഗരസഭാ ചെയര്മാന് അഡ്വ.ടി.കെ.ദേവരാജന്‍ സമ്മാനവിതരണം നിര്‍വഹിച്ചു. കെ.കെ.മോഹനന്, പി.കെ.രാജു, സി.ഇ.വിജയന്, രതി ദിവാകരന്, ടി.എ.വിജയന്, ടി.എം.മോഹനകുമാര്‍, പൊന്നമ്മഗോപി, ടി.കെ.പ്രതാപന്, ജയദേവി മനോഹരന്, എം.കെ.പുരുഷോത്തമന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: