വാഷിംഗ്ടണ്‍: അല്‍ഖ്വയ്ദ നേതാവ് ഒസാമ ബിന്‍ലാദനെ പാക്കിസ്ഥാനില്‍ വധിച്ച ഓപ്പറേഷന് പുസ്തമാക്കിയ മുന്‍ നാവികോദ്യോഗസ്ഥനെ തിരെ പെന്റഗണ്‍ നിയമ നടപടിക്ക്. സൈനിക രഹസ്യങ്ങള്‍ പരസ്യമാക്കരുതെന്ന നിയമം ലംഘിച്ചതിനാണ് കേസ്. 2011 മെയിലാണ് ഒസാമ ബിന്ലാദന് അബോട്ടാബാദില്‍ കൊല്ലപ്പെട്ടത്.
സെപ്തംബര്‍ നാലിനാണ് ‘നോ ഈസി ഡേ’ എന്ന പുസ്തകത്തിന്റെ പ്രകാശനം. ഇതിനോടകം തന്നെ ബിന്‍ലാദന്റെ വധവുമായി ബന്ധപ്പെട്ട പുസ്തകം അമേരിക്കയില്‍ ഏറെ വിവാദമായിരിക്കുകയാണ്. മാര്‍ക്ക് ഓവന് എന്ന തൂലികാ നാമത്തിലാണ് മുന്‍ നാവികസേനാ ഉദ്യോഗസ്ഥന് പുസ്തകമെഴുതിയിരിക്കുന്നത്. അദ്ദേഹത്തിനെതിരെ പെന്റഗണിപ്പോള് വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. പുസ്തകം പ്രസിദ്ധീകരിക്കുന്നതില്‍നിന്നും മറ്റും പിന്മാറണമെന്ന് വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സേനയില്‍ ചേര്‍ന്നപ്പോള്‍ ഒപ്പിട്ടു നല്കിയ രണ്ട് വ്യവസ്ഥകള്‍ ലംഘിച്ചതായും വക്കീല്‍ നോട്ടീസില്‍ പറയുന്നു. ക്രിമിനല്‍ നടപടി സ്വീകരിക്കാനുള്ള എല്ലാ നിയമങ്ങളും തങ്ങള്‍ക്ക് അനുകൂലമാണെന്നും നോട്ടീസില്‍ സൂചിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: