ഇസ്ലാമാബാദ്: തെക്കു പടിഞ്ഞാറന്‍ പാക്കിസ്ഥാനി ക്വറ്റയില്‍ അജ്ഞാതന്റെ വെടിയേറ്റ് ജഡ്ജിയുള്‍പ്പെടെ രണ്ട് പേര് കൊല്ലപ്പെട്ടു. ക്വറ്റയിലെ വസതിയില്‍നിന്നും പുറത്തിറങ്ങുമ്പോഴാണ് സെഷന്‍സ് ജഡ്ജിയായ സുള്‍ഫിക്കര്‍ നഖ്വി, അദ്ദേഹത്തിന്റെ അംഗരക്ഷകന്, ഡ്രൈവര്‍ എന്നിവര്‍ക്ക് വെടിയേറ്റത്.
കൊല്ലപ്പെട്ട ജഡ്ജി ഷിയ മതവിശ്വാസിയാണെന്ന് പോലീസ് അറിയിച്ചു. വീടിന് പുറത്ത് കാത്തുനിന്ന് അജ്ഞാതര്‍ കാരണമില്ലാതെ വെടിവയ്ക്കുകയായിരുന്നു. മൂന്ന് പേരും സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചതായി ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. ആക്രമണം നടത്തിയ അജ്ഞാതര്‍ ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. സാധാരണ ഇത്തരം ആക്രമണങ്ങള്‍ക്ക് നിരോധിത സംഘടനയായ ലഷ്ക്കര്‍-ഇ-ജന്വിയാണ് ഉത്തരവാദിത്തം ഏറ്റെടുക്കാറ്. ഷിയ വിശ്വാസികള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ അടുത്തിടെയായി വര്‍ധിച്ചിരിക്കുകയാണ്.
കഴിഞ്ഞ ചില വര്‍ഷങ്ങളായി ക്വറ്റയിലും ബലൂചിസ്ഥാനിലെ ചില ഭാഗങ്ങളിലും ഇത്തരത്തിലുള്ള ക്രമണങ്ങള്‍ പതിവാണ്. ഷിയ സംഘടനയായ തഹാഫുസ്-ഇ-അസദാരി കൗണ്‍സില്‍ ക്വറ്റയില്‍ മൂന്ന് ദിവസത്തെ ദുഃഖാചരണത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: