വാഷിംഗ്ടണ്‍: സാംസംഗിനെതിരായ കേസ് ജയിച്ച ആപ്പിളിന്റെ ഓഹരി മൂല്യത്തില്‍ റെക്കോഡ് വര്‍ധനവ്. ആപ്പിളിന്റെ ഓഹരിക്ക് 2.3 ശതമാനം ഉയര്‍ച്ചയാണ് വാള്‍സ്ട്രീറ്റ് വിപണിയില്‍ കാണിച്ചത്. അതേസമയം, സിയോളില്‍ വ്യാപാരം നടന്നപ്പോള്‍ സാംസംഗിനു ഏഴ് ശതമാനം ഓഹരിയില്‍ ഇടിവുണ്ടായി. ഇതു സാംസംഗിന്റെ നാലു വര്‍ഷത്തെ ഏറ്റവും വലിയ ഇടിവാണ്. കഴിഞ്ഞ ദിവസം കമ്പനിയുടെ മുന്‍നിര ഉല്‍പ്പന്നങ്ങളായ ഐഫോണിന്റെയും ഐപ്പാഡിന്റെയും അടക്കമുള്ള സാങ്കേതിക വിദ്യയും രൂപകല്പനയും കോപ്പിയടിച്ചുവെന്ന് ആരോപിച്ച് ദക്ഷിണകൊറിയന്‍ കമ്പനിയായ സാംസംഗിനെതിരേ ആപ്പിള്‍ നല്കിയ പരാതിയില്‍ ആപ്പിളിന് അനുകൂലമായി വിധി വന്നിരുന്നു. നഷ്ടപരിഹാരമായി 1.051 ബില്യന്‍ ഡോളര്‍ ആപ്പിളിന് നല്‍കാനാണ് കാലിഫോര്‍ണിയ കോടതി ഉത്തരവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: