കൊച്ചി: മൊബെയില്‍ ഫോണ്‍ മേഖലയില്‍ ഇതിനകം തരംഗങ്ങള്‍ സൃഷ്ടിച്ച നോക്കിയയുടെ ആശാ കുടുംബത്തില്‍നിന്ന് രണ്ടു പുതിയ മൊബെയിലുകള്‍ കൂടി വിപണിയിലെത്തി. ആശാ 305, ആശാ 311 എന്നി പേരുകളിലുള്ള പുതിയ ഫോണുകള്‍ നോക്കിയ ബ്രൗസറിന്റെ പിന്‍ബലത്തോടെ അതിവേഗ പ്രവര്‍ത്തനവും ഏറ്റവും ചെലവു കുറഞ്ഞ ബ്രൗസിങ് അനുഭവവും കാഴ്ചവെക്കുന്നു.
പുതിയ വിലനിലവാരത്തില്‍ ഉപയോക്താക്കള്‍ക്ക് സ്മാര്‍ട്ട്ഫോണ്‍ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതാണ് പുതിയ ഫോണുകള്‍.
സവിശേഷവും ആരെയും ആകര്‍ഷിക്കുന്നതുമായ യൂസര്‍ ഇന്റര്‍ഫേസാണ് രണ്ടുഫോണുകളുടെയും പ്രത്യേകത. ഏറ്റവും പ്രശസ്തമായ ചില ടൈറ്റിലുകള്‍ ഉള്‍പ്പെടെ 40ഇഎ ഗെയിമുകള്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും. ആശാ 305ന് 5029 രൂപയാണ് വില. ആശാ 311 ന്റെ വില 7139 രൂപ.
ഉപയോക്താക്കളില്‍നിന്ന് അനിതര സാധാരണമായ പ്രതികരണമാണ് നോക്കിയ ആശാ കുടുംബത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് പുതിയ ഫോണുകള്‍ വിപണിയിലെത്തിച്ചുകൊണ്ട് നോക്കിയ ഇന്ത്യയുടെ റീജിയണല്‍ ജനറല്‍ മാനേജര്‍ ടി എസ് ശ്രീധര്‍ വെളിപ്പെടുത്തി. പുതിയ വിലനിലവാരത്തില്‍ നോക്കിയ ബ്രൗസര്‍, നോക്കിയ മാപ്സ്, ഡി ആര് എം ഫ്രീ നോക്കിയ മ്യൂസിക് തുടങ്ങിയ നൂതന സൗകര്യങ്ങളാണ് ഈ ഫോണുകള്‍ ലഭ്യമാക്കുന്നത്.
ഇവയിലൂടെ മൊബെയില്‍ ഇന്റര്‍നെറ്റ് ഉപകരണങ്ങളുടെ ശ്രേണിയെ കമ്പനി ശക്തമാക്കിയിരിക്കുകയാണ്. ആശാ 311 ഫോണ്‍ അതിവേഗത്തില്‍ പ്രവര്‍ത്തിക്കുന്ന 3.5ജി ശേഷിയുള്ള ഫ്ലൂയിഡ് ടച്ച് സ്്ക്രീനോടുകൂടിയുള്ളതാണ്.
വിപുലമായ ഇന്റര്‍നെറ്റ് അനുഭവം ലഭ്യമാക്കുന്നതിന് 1 ജിഎച്ച് ഇസഡ് പ്രോസസറിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഈസി സ്വാപ് ഡ്യൂവല്‍ സിം സൗകര്യവുമായാണ് ആശാ 305ന്റെ വരവ്.
നോക്കിയ ബ്രൗസര്‍ 2.0ന്റെ പിന്‍ബലത്തോടെ ഉപയോക്താക്കള്‍ക്ക് അതിവേഗവും ചെലവുകുറഞ്ഞതുമായ ഇന്റര്‍നെറ്റ് സൗകര്യം ആശാ ടച്ച് ഫോണുകള്‍ ലഭ്യമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: