സിയോള്‍: സാംസങ്ങ് ഇലക്ട്രോണിക്സിന്റെ ഓഹരി ഇടിഞ്ഞു. ഏഴ് ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്.സാംസങ്ങ്, ആപ്പിള്‍ പേറ്റന്റ് ലംഘനകേസില്‍ സാംസങ്ങിനെതിരായി വിധി വന്നതാണ് തിരിച്ചടിയായത്. സാംസങ്ങിന്റെ വിപണി മൂല്യത്തില്‍ 12 ബില്യണ്‍ ഡോളറിന്റെ ഇടിവുണ്ടായി.
സാംസങ്ങ്–ആപ്പിള്‍ പേറ്റന്റ് ലംഘന കേസില്‍ ആപ്പിളിന് 105 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് യുഎസ് കോടതി ഉത്തരവിട്ടത്. ആപ്പിള്‍ ഐഫോണിന്റേയും ഐപാഡിന്റേയും സാങ്കേതിക വിദ്യയും രൂപകല്പനയും പേറ്റന്റ് നിയമം ലംഘിച്ച് പകര്‍ത്തിയെന്നാരോപിച്ചാണ് ആപ്പിള്‍ സാംസങ്ങിനെതിരെ പരാതി നല്‍കിയത്.
വിധി ആപ്പിളിന് അനുകൂലമായതിനെ തുടര്‍ന്ന് സാംസങ്ങിന്റെ ഓഹരികളില്‍ 7.5 ശതമാനം ഇടിവാണ് ഉണ്ടായത്.
അമേരിക്കയില്‍ സാംസങ്ങിന്റെ സ്മാര്‍ട്ട് ഫോണ്‍ വില്പനയെ വിധി പ്രതികൂലമായി ബാധിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് സാംസങ്ങിന്റെ വിപണി മൂല്യം ഇടിഞ്ഞത്.
വിധിയ്ക്കെതിരെ അപ്പീല്‍ പോകുമെന്ന് സാംസങ്ങ് അധികൃതര്‍ പറഞ്ഞു. വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സാങ്കേതിക മേഖലയിലെ ഏറ്റവും വലിയ കമ്പനിയാണ് സാംസങ്ങ്. സാംസങ്ങിന്റെ ഏറ്റവും ശ്രദ്ധേയ മോഡലായ ഗ്യാലക്സി എസ് 3 യുടെ വില്പനയ്ക്കെതിരെയും ആപ്പിള്‍ രംഗത്തെത്തുമെന്നാണ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: