വാഷിംഗ്ടണ്‍: അല്‍-ക്വയ്ദ ബന്ധമുളള തീവ്രവാദ സംഘമായ ഹഖാനി ശൃംഖലയുടെ രണ്ടാം നേതാവ് ബദറുദ്ദീന്‍ ഹഖാനി യു.എസ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി സൂചന. ബദറുദ്ദീന്റെ ജ്യേഷ്ഠന് സിറാജുദ്ദീന് ആണ് ഹഖാനി ശൃംഖലയുടെ നേതാവ്.
വടക്കന്‍ വസീറിസ്ഥാനിലെ പാക് താലിബാന്റെ നിയന്ത്രണത്തിലുള്ള ഷാവല്‍ താഴ്വരയിലെ ഗോത്രമേഖലയില്‍ കഴിഞ്ഞ 18 ന് നടത്തിയ വ്യോമാക്രമണത്തിലാണ് ബദറുദ്ദീന്‍ കൊല്ലപ്പെട്ടതെന്നാണ് വിവരം. അഫ്ഗാനിലെയും പാക്കിസ്ഥാനിലെയും താലിബാന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന മിറാന്ഷ ശൂര കൗണ്‍സില്‍ അംഗമാണ് ബദറുദ്ദീന്‍. എന്നാല്‍ വാര്‍ത്തയോട് ഹഖാനി ശൃംഖല പ്രതികരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: