വാഷിങ്ങ്ടണ്‍: മാര്ട്ടിന് ലൂഥര്‍ കിംഗ് ജൂനിയറിന്റെ പുറത്തുവരാത്ത അഭിമുഖത്തിന്റെ ഓഡിയോ ടേപ്പ് കണ്ടെത്തി. അമേരിക്കക്കാരന് സ്റ്റീഫന്‍ ടള് ആണ് അദ്ദേഹത്തിന്റെ വീടിന്റെ മച്ചില്‍ നിന്ന് ടേപ്പ് കണ്ടെത്തിയത്. 1960 ഡിസംബര്‍ 21 ന് റെക്കോഡ് ചെയ്ത ടേപ്പാണ് കണ്ടെത്തിയത്. കറുത്ത വര്‍ഗ്ഗക്കാരുടെ ഉന്നമനത്തിനും അടിച്ചമര്‍ത്തലിനുമെതിരെ പോരാടിയ ലൂഥര്‍ കിംഗിനെ ഒരു ഇന്‍ഷ്വറന്‍സ് സെയില്‍സ്മാനാണ് ഇന്റര്‍വ്യൂ ചെയ്തത്.
ലൂഥര്‍ കിംഗിനെക്കുറിച്ച് തയ്യാറാക്കുന്ന ഓര്‍മ്മക്കുറിപ്പില്‍ ഉള്‍പ്പെടുത്താനായിരുന്നു അഭിമുഖം തയ്യാറാക്കിയത്. ആഫ്രിക്കയെക്കുറിച്ചുള്ള വീക്ഷണവും, അമേരിക്കന്‍ കടന്നുകയറ്റവുമാണ് അഭിമുഖത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്. തന്റെ പഴയ വീട് വൃത്തിയാക്കുന്നതിനിടെയാണ് ടള് തന്റെ അച്ഛന് തയ്യാറാക്കിയ അഭിമുഖം കണ്ടെത്തിയത്. ടേപ്പ് ഒറിജിനലാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അടുത്തയാഴ്ച്ച ടേപ്പ് ലേലത്തില്‍ വെക്കാനാണ് തീരുമാനം. 20000 ഡോളറിനും, 60000 ഡോളറിനും ഇടയിലാണ് ടേപ്പിന് വില നിശ്ചയിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: