ഓസ്ലോ: നോര്‍വെയില്‍ 2011 ല്‍ 77 പേരെ വെടിവെച്ചു കൊലപ്പെടുത്തിയ ക്രൈസ്തവ തീവ്രവാദി ആന്ഡോഴ്സ് ബ്രെവിക്കിന് 21 വര്‍ഷത്തെ തടവ്. വംശവെറി പൂണ്ട് ബ്രെവിക്ക് നടത്തിയ വെടിവയ്പ്പിലും ബോംബേറിലുമാണ് ആളുകള്‍ മരിച്ചത്.മരണപ്പെട്ടതിലധികവും കുട്ടികളാണ്. തൊഴിലാളികള്‍ നടത്തിയ ഒരു സമ്മര്‍ ക്യാമ്പിനിടെയാണ് ബ്രെവിക്ക് വെടി വെയ്പ്പ് നടത്തിയത്. സര്‍ക്കാര്‍ കാര്യാലയത്തിനു നേര്‍ക്ക് ഇയാളെറിഞ്ഞ ബോംബ് പൊട്ടിത്തെറിച്ചാണ് എട്ടു പേര് മരിച്ചത്.
ബ്രെവിക്ക് യാതൊരു പ്രകോപനവും കൂടാതെയാണ് ആളുകളെ കൊലപ്പെടുത്തിയത്.കോടതിയില്‍ ബ്രെവിക്ക് കുറ്റസമ്മതം നടത്തിയിരുന്നു.മുസ്ലീം കുടിയേറ്റത്തെ സര്‍ക്കാര്‍ പ്രത്സാഹിപ്പിക്കുന്നതില്‍ പ്രതിഷേധിച്ചാണ് കൊലപാതകം നടത്തിയതെന്നായിരുന്നു ഇയാള്‍ മൊഴി നല്‍കിയത്. സംശുദ്ധമായ നോര്‍വീജിയന്‍ രക്തത്തെ കളങ്കിതപ്പെടുത്താനുള്ള ശ്രമം തടയുകയായിരുന്നുവെന്നും. കുട്ടികളുടെ കൊലയാളിയായി കാണരുതെന്നും തന്റെ പ്രവര്‍ത്തനം രാഷ്ട്രീയ പ്രസ്താവനയായി കണക്കാക്കരുതെന്നും ബ്ര്വിക്ക് കോടതിയില്‍ പറഞ്ഞു.
അതേസമയം പൈശാചികമായ കൊല നടത്തിയ ബ്രെവിക്കിനെ മാനസിക ചികിത്സാകേന്ദ്രത്തിലാക്കണമെന്നും ഇയാള്‍ക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നും വക്കില്‍ ഷിയാന്‍ ഹോല്ടെന് കോടതിയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: