കോട്ടയം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും, കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി. ചങ്ങനാശ്ശേരി എന്‍എസ്എസ് ആസ്ഥാനത്തായിരുന്നു കൂടിക്കാഴ്ച.
അഞ്ചാംമന്ത്രിവിഷയത്തിലും, വിദ്യാഭ്യാസവിഷയത്തിലും എന്‍എസ്എസ്സിന്റെ ഇപ്പോഴത്തെ നിലപാടുകള്‍ തുടരുമെന്നും, ഈ ഗവണ്മെന്റ് നിലനില്ക്കണമെന്ന കാര്യത്തില്‍ തര്‍ക്കമില്ല എന്നും, അതിന് പ്രശ്നാധിഷ്ഠിതനിലപാടായിരിക്കും എന്‍എസ്എസ് സ്വീകരിക്കുക എന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി നേതാക്കളെ ധരിപ്പിച്ചു.
ആര്. ബാലകൃഷ്ണപിള്ള – ഗണേഷ്കുമാര് പ്രശ്നം ചര്‍ച്ചാവിഷയമായില്ല. ഇത് യു.ഡി.എഫില്‍ ചര്‍ച്ചചെയ്തു പരിഹരിക്കണമെന്ന എന്‍എസ്എസ് നിലപാടില്‍ മാറ്റമുണ്ടായില്ല.
നേരത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും എന്‍എസ്എസ് ആസ്ഥാനത്തെത്തി ജനറല്‍ സെക്രട്ടറിയുമായി ചര്‍ച്ച നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: