നെയ്‌റോബി: കെനിയയിലുണ്ടായ വംശീയ കലാപത്തില്‍ സ്ത്രികളും കുട്ടികളും ഉള്‍പ്പെടെ 48 പേര്‍ കൊല്ലപ്പെട്ടു. താന ജില്ലയിലെ പൊക്കോമോ വിഭാഗക്കാരും ഓര്‍മ്മ വിഭാഗക്കാരും തമ്മിലുള്ള തര്‍ക്കമാണ് കലാപത്തില്‍ കലാശിച്ചത്.
31 സ്ത്രീകളും,11 കുട്ടികളും 6 പുരുഷന്‍മാരും ഉള്‍പ്പെടെ 48 പേര്‍ കലാപത്തില്‍ കൊല്ലപ്പെട്ടതായി കെനിയന്‍ പോലീസ് അറിയിച്ചു. ഇതില്‍ 34 വെട്ടിയും 14 പേരെ അഗ്നിക്കിരയാക്കിയുമാണ് കൊന്നത്. ഏറെ നാളുകള്‍ക്ക് ശേഷമാണ് വീണ്ടും കെനിയയുടെ ഗോത്രമേഖലയില്‍ ഏറ്റുമുട്ടലുണ്ടാകുന്നത്. വെള്ളത്തിന്റെയും സ്ഥലത്തിന്റെയും പേരില്‍ ഇവര്‍ തമ്മില്‍ ചെറിയ തര്‍ക്കങ്ങളുണ്ടാകാറുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസമുണ്ടായ കലാപത്തിന് കാരണമെന്തെന്ന് വ്യക്തമല്ല.
കെനിയയുടെ തലസ്ഥാനമായ നെയ്‌റോബിയില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെയാണ് താന ജില്ല.2001 ല്‍ നടന്ന കലാപത്തില്‍ 100ലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു. കെനിയയില്‍ 2007 ലെ തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ കലാപത്തില്‍ ആയിരത്തിലധികം പേര്‍ കൊല്ലപ്പെടുകയും 6 ലക്ഷത്തോളം പേരെ കലാപ പ്രദേശത്ത് നിന്നും മാറ്റി പാര്‍പ്പിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: