ബാഗ്ദാദ്: സിറിയന്‍ അതിര്‍ത്തിയിലെ പ്രധാന ചെക്ക് പോസ്റ്റ് ഇറാഖ് അടച്ചു. അന്‍ബര്‍ പ്രവിശ്യയിലുള്ള ചെക്ക് പോസ്റ്റ് അടച്ചതായി ഇറാക്കി അതിര്‍ത്തി പോലീസ് അറിയിച്ചു.
ബുധനാഴ്ച്ച രാവിലെയാണ് പ്രവേശനം നിരോധിച്ച് മൂന്ന് മീറ്റര്‍ നീളമുള്ള കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍ കൊണ്ട് അല്‍ -ഖ്വയിം ചെക്ക് പോസ്റ്റ് ഇറാക്ക് അടച്ചത്. ചെക്ക് പോസ്റ്റ് അടയ്ക്കാനുള്ള കാരണം എപ്പോള്‍ തുറക്കും എന്നതിനെക്കുറിച്ചുള്ള അവ്യക്തത ഇപ്പോഴും തുടരുകയാണ്. 2011 മാര്‍ച്ചിലാണ് സിറിയയില്‍ ആഭ്യന്തര കലാപം പൊട്ടിപുറപ്പെട്ടത്.അന്ന് മുതല്‍ അതിര്‍ത്തിയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ഏകദേശം 600 കിലോ മീറ്റര്‍ ദൂരമാണ് ഇറാക്കി-സിറിയന്‍ അതിര്‍ത്തിക്കുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: