ഈശ്വരവിശ്വാസം ജീവശ്വാസംപോലെ അനിവാര്യമാണ്. വിശ്വാസത്തിന്റെ ബലംകൊണ്ട് എത്രയോ മഹാത്മാക്കള്‍ ദാരിദ്ര്യത്തെയും അവഗണനയെയും ക്രൂരതയെയും അതിജീവിച്ച് ഉദിഷ്ടകാര്യം നേടിയിരിക്കുന്നു. വിശ്വാസദാര്ഡ്യമില്ലാത്ത മൂഢന്മാര് പുറംപകിട്ടില്‍ ഭ്രമിച്ച് വിലകുറഞ്ഞ നശ്വരവസ്തുക്കളുടെ പുറകെ പരക്കംപാഞ്ഞ് ആയുസ്സു നഷ്ടപ്പെടുത്തുന്നു. ഉള്ളിലുള്ള രത്നത്തിന്റെ വില അവരുണ്ടോ അറിയുന്നു. ആന്തരമഹത്ത്വമല്ല പുറംപകിട്ടാണ് അവരെ ആകര്‍ഷിക്കുന്നത്.
അമ്പലനടയില്‍ ഒരു നാളികേരമുടയ്ക്കുമ്പോള് സ്വന്തം അഹന്തയെക്കൂടി ഒപ്പം ഉടച്ചുകളഞ്ഞതായി കരുതുക. നാളികേരത്തിനുള്ളിലെ മധുരമുള്ള വസ്തു ദൈവം സൗകര്യമായി രക്ഷിച്ചുകൊള്ളട്ടെ എന്നു കരുതിയല്ല അതുടയ്ക്കുന്നത്. ഈ മഹാപ്രപഞ്ചത്തിന്റെ സൃഷ്ടിസ്ഥിതി സംഹാരകര്‍മ്മങ്ങള്‍ നടത്തുന്ന ഈശ്വരന് ഒരു തേങ്ങയുടയ്ക്കാനാണോ വിഷമം. ഒറ്റയടിക്ക് തേങ്ങയുടക്കുമ്പോള്‍ ബുദ്ധിയുടെ ഒരൊറ്റ പ്രഹരംകൊണ്ട് ഞാനെന്നഭാവം ഭഗ്നമായതായി മനസ്സിലാക്കണം. കാമക്രോധലോഭമോഹാദികളാകുന്ന ചകരിയും ചിരട്ടയും ഒഴിവാക്കി ഹൃദയമാകുന്ന നാളികേരം ഈശ്വരനുമുന്നില്‍ തുറന്നുവച്ചാലേ ആ കരുണാമയന്‍ അതിലെ മാധുര്യം ആസ്വാദിക്കൂ. ഇതാണു നാളികേരമുടയ്ക്കുന്നതിന്റെ പിന്നിലുള്ള മനശ്ശാസ്ത്രം.
സായിബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: