ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയെന്ന ബഹുമതി ആപ്പിളിന് സ്വന്തം. 624 ബില്യണ്‍ ഡോളറാണ് കമ്പനിയുടെ വിപണി മൂല്യം. ഇത് എക്കാലത്തേയും ഏറ്റവും ഉയര്‍ന്ന മൂല്യമാണ്. വിപണി മൂല്യത്തില്‍ മൈക്രോസോഫ്റ്റ് 1999 ല്‍ നേടിയ റെക്കോഡാണ് ആപ്പിള്‍ മറികടന്നത്. 620.58 ബില്യണ്‍ ഡോളറായിരുന്നു അന്ന് മൈക്രോസോഫ്റ്റിന്റെ വിപണി മൂല്യം.
നാല് മാസത്തെ ഇടിവിന് ശേഷമാണ് ആപ്പിളിന്റെ മൂല്യം ഉയരുന്നത്. ഐഫോണ്‍ 5 പുറത്തിറങ്ങുന്നതിനെ തുടര്‍ന്ന് കമ്പനിയിലുള്ള വിശ്വാസം വര്‍ധിച്ചതാണ് ആപ്പിളിന്റെ വിപണി മൂല്യം ഉയരാന്‍ കാരണം.
കഴിഞ്ഞ വര്‍ഷം മുതല്‍ ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി അറിയപ്പെടുന്നത് ആപ്പിളാണ്. ആപ്പിളിന്റെ ഏറ്റവും വലിയ ഉത്പന്നമായി കണക്കാക്കുന്ന ഐഫോണ്‍ 5 രണ്ട് മാസത്തിനുള്ളില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: