കാഞ്ഞങ്ങാട്: ട്യൂഷനെത്തുന്ന വിദ്യാര്‍ത്ഥിനികളെ എംബിബിഎസ് വിദ്യാര്‍ത്ഥി പീഡിപ്പിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ജില്ലാ പോലീസ് ചീഫ് എസ് സുരേന്ദ്രണ്റ്റെ മേല്‍നോട്ടത്തില്‍ ഹൊസ്ദുര്‍ഗ്ഗ് സിഐ കെ വി വേണുഗോപാല്‍ ആണ് കേസ് അന്വേഷിക്കുന്നത്. കാഞ്ഞങ്ങാട് ബസ് സ്റ്റാണ്റ്റ് പരിസരത്തെ ഷോപ്പിംഗ് സെണ്റ്ററിണ്റ്റെ മുകള്‍ നിലയില്‍ പ്രവര്‍ത്തിക്കുന്ന ചാപ്റ്റര്‍ എന്ന പേരിലുള്ള ട്യൂഷന് സെണ്റ്ററിലാണ് ലൈംഗിക പീഢനം നടന്നത്. സെണ്റ്റര്‍ നടത്തിപ്പുകാരില്‍ ഒരാളും പരിയാരം മെഡിക്കല്‍ കോളേജിലെ നാലാം വര്‍ഷ വിദ്യാര്‍ത്ഥിയുമായ ബല്ല കടപ്പുറത്തെ മുഹമ്മദ് അസ്ക്കര്‍(24) മാസങ്ങളോളമായി പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ തുടങ്ങിയിട്ട്. പോലീസ് പിടികൂടിയ ഇയാളെ കോടതി റിമാണ്റ്റ് ചെയ്തു. പോലീസ് ഇതിനകം നടത്തിയ അന്വേഷണത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ലഭിച്ചിട്ടുള്ളത്. ആരും പരാതി നല്കിയില്ലെങ്കിലും രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിണ്റ്റെ ചുരുളഴിഞ്ഞത്. പ്രതിയായ മുഹമ്മദ് അസ്ക്കറിനെ കസ്റ്റഡിയിലെടുത്തതോടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരികയായിരുന്നു. പത്തു മുതല്‍ ൧൬ വയസ്സുവരെയുള്ള വിദ്യാര്‍ത്ഥിനികളാണ് പീഡിപ്പിക്കപ്പെട്ടവരില്‍ അധികവും ഒരു വിദ്യാര്‍ത്ഥിനി ഒന്നര മാസം മുമ്പ് സ്കൂളില്‍ തല കറങ്ങി വീഴുകയായിരുന്നു. തുടര്‍ന്ന് രക്ഷിതാക്കളെ വിളിച്ചുവരുത്തി ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം വ്യക്തമായതും പീഡിപ്പിച്ചത് മുഹമ്മദ് അസ്ക്കര്‍ ആണെന്ന് തിരിച്ചറിഞ്ഞതും. ഗര്‍ഭിണിയായ പെണ്‍കുട്ടിയെ പിന്നീട് ഗര്‍ഭഛിദ്രത്തിനു വിധേയമാക്കിയതായും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിനിടയില്‍ മുഹമ്മദ് അസ്ക്കറിണ്റ്റെ പീഡനത്തിന് ഇരയായ വിദ്യാര്‍ത്ഥിനികളില്‍ ഒരാള്‍ തിങ്കളാഴ്ച ഹൊസ്ദുര്‍ഗ് പോലീസില്‍ രേഖാമൂലം പരാതി നല്കി. ഇതേതുടര്‍ന്ന് പെണ്‍കുട്ടിയെ ഇന്നലെ രാത്രിയില്‍ ജില്ലാ ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്കു വിധേയമാക്കി. ഇന്നലെ രാവിലെ മറ്റു നാലു വിദ്യാര്‍ത്ഥിനികള്‍ കൂടി പീഡനം സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പരിശോധനയില്‍ പീഡനം നടന്നിട്ടുണ്ടെന്നു വ്യക്തമായതായി പോലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഇതിനിടയില്‍ മുഹമ്മദ് അസ്ക്കറിനെ ട്യൂഷന് സെണ്റ്റര്‍ നടത്തിപ്പില്‍ സഹായിക്കുന്ന വൈദ്യുതി വകുപ്പിലെ ഉദ്യോഗസ്ഥന് ഒളിവില്‍ പോയി. കൊല്ലം സ്വദേശിയാണിയാള്‍. അറസ്റ്റിലായ മുഹമ്മദ് അസ്ക്കര്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗിക പീഡനത്തിനു ഇരയാക്കുന്നുണ്ടെന്ന് അറിഞ്ഞിട്ടും ഒളിവില്‍ പോയ ഉദ്യോഗസ്ഥന് കൂട്ടുനിന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളെ പിടികൂടിയാല്‍ ട്യൂഷന് സെണ്റ്ററില്‍ നടന്ന പീഡനത്തിണ്റ്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് പോലീസ് കരുതുന്നത്. കാഞ്ഞങ്ങാട് നടന്ന ലൈംഗീക പീഡനത്തിനു വിധേയരായ വിദ്യാര്‍ത്ഥിനികള്‍ക്കു കൗണ്‍സിലിംഗ് നല്കാന്തീരുമാനിച്ചിട്ടുണ്ട്. ഇതിനായി ചൈല്‍ഡ് ലൈനിണ്റ്റെ സഹായം തേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: