Categories: Travel

കളര്‍കോട്‌ മഹാദേവ ക്ഷേത്രം

Published by

ആലപ്പുഴ പട്ടാതിര്‍ത്തിക്കുള്ളിലാണ്‌ പുരാതനവും ചരിത്രപ്രസിദ്ധവുമായ കളര്‍കോട്‌ മഹാദേവ ക്ഷേത്രം. കല്ലിക്രോഡ മഹര്‍ഷി ഒരുകാലത്ത്‌ ഇവിടെ തപസ്സിരുന്നുവെന്നും തുലാം മാസത്തിലെ അമാവാസി നാളില്‍ ശിവന്‍ പ്രത്യക്ഷപ്പെട്ടുവെന്നും സ്വയംഭൂലിംഗം മുനിക്ക്‌ ലഭിച്ചുവെന്നും പ്രതിഷ്ഠാകര്‍മ്മം മഹര്‍ഷി നിര്‍വഹിച്ചുവെന്നുമാണ്‌ ഐതിഹ്യം. അതുപോലെ മഹര്‍ഷിയുടെ പേരില്‍ കല്ലിക്രോഡ എന്ന്‌ ഈ നാട്‌ അറിയപ്പെട്ടിരുന്നുവെന്നും പിന്നീട്‌ കളര്‍കോട്‌ എന്നായി മാറിയെന്നും പഴമക്കാര്‍.

കിഴക്കോട്ട്‌ ദര്‍ശനമായി ശിവന്‍. മഹാദേവന്‌ ധ്യാനഭാവം. ഗണപതിയും ശാസ്താവും വിഷ്ണുവും പര്‍വതിയും മുരുകനുമാണ്‌ ദേവന്മാര്‍. ആല്‍ച്ചുവട്ടില്‍ നാഗരാജാവും നാഗയക്ഷിയും. അഞ്ചുപൂജ. ബ്രഹ്മരക്ഷസ്സിനുള്ള തിടപ്പള്ളി നേദ്യം അടുപ്പില്‍വച്ചാണെന്ന അപൂര്‍വ്വതയുമുണ്ടിവിടെ. ചതുശ്ശതം, ചതുകലശം, ശംഖാഭിഷേകം തുടങ്ങിയവ പ്രധാന വഴിപാടുകള്‍.

തുലാം മാസത്തിലെ അമാവാസിനാളില്‍ ആറോട്ടോടുകൂടി എട്ടുദിവസത്തെ ഉത്സവം. ശിവരാത്രി ആഘോഷത്തിന്‌ വിപുലമായ പരിപാടികളാണ്‌. അതില്‍ കാവടി പ്രധാനം. തിരുവാതിരയും വിനായകചതുര്‍ത്ഥിയും തുലാം മാസത്തിലെ ആയില്യവും വിഷുവിനുള്ള അഞ്ചുപൂജയും ക്ഷേത്രത്തിലെ വിശേഷ ആഘോഷങ്ങളാണ്‌.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts