വാഷിങ്ടണ്‍: അമേരിക്കയില്‍ സിഖ് വംശജന് വെടിയേറ്റു മരിച്ച സംഭവത്തില്‍ 16കാരന് പിടിയില്‍. ദീന്ജെലോ വില്യംസ് എന്ന വിദ്യാര്‍ഥിയാണ് അറസ്റ്റിലായത്. ബുധനാഴ്ച രാത്രിയാണു വിസ്കോണ്‍സിന്‍ ഗുരുദ്വാറിലെ നിത്യ സന്ദര്ശകന് ദല്‍ബീര്‍ സിങ് (56) വെടിയേറ്റു മരിച്ചത്.
മരുമകന് ജതീന്ദര്‍ സിങ്ങിന്റെ പലചരക്കു കടയില്‍ സഹായത്തിനെത്തിയ ദല്ബീറിനു നേരേ ദീന്ജെലോ വെടിയുതിര്‍ക്കുകയായിരുന്നു. അക്രമ കാരണം മോഷണ ശ്രമമെന്നാണ് സംശയം. കഴിഞ്ഞയാഴ്ച ഗുരുദ്വാരയിലുണ്ടായ ആക്രമണത്തില്‍ ആറു പേര് കൊല്ലപ്പെട്ടതിനു പിന്നാലെയാണു മറ്റൊരു കൊലപാതക സംഭവവും അരങ്ങേറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: