ന്യൂദല്‍ഹി: പീഡനം മൂലം പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യയിലെത്തുന്ന ഹിന്ദുക്കള്‍ നിയമപ്രകാരം അപേക്ഷിച്ചാല്‍ ദീര്‍ഘകാല വിസ അനുവദിക്കാമെന്നു കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ഇതുവരെ ആരും ദീര്‍ഘകാല വിസയ്ക്ക് അപേക്ഷിച്ചിട്ടില്ലെന്നു കേന്ദ്ര ആഭ്യന്തര സെക്രട്ടറി ആര്.കെ സിംഗ് പറഞ്ഞു.
ഇപ്പോള്‍ ഇന്ത്യയില്‍ തങ്ങുന്ന ഹിന്ദുക്കളുടെ പക്കല്‍ ഒരു മാസം കാലാവധിയുള്ള വിസകളാണ്. പാക്കിസ്ഥാനിലേക്കു മടങ്ങിപ്പോകാന്‍ ഇവരില്‍ പലരും ആഗ്രഹിക്കുന്നില്ല. ഇവര്‍ രാഷ്ട്രീയ അഭയം തേടിയില്ലെങ്കില്‍ മുപ്പതു ദിവസത്തിനുള്ളില്‍ പാക്കിസ്ഥാനിലേക്കു മടങ്ങിപ്പോകേണ്ടി വരുമെന്നും ആര്.കെ സിംഗ് അറിയിച്ചു.
പാക്കിസ്ഥാനില്‍ ഹിന്ദു പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയി മതപരിവര്‍ത്തനം നടത്തിയ ശേഷം വിവാഹം കഴിക്കുന്നതു നിത്യസംഭവമായിരിക്കുകയാണ്. കൂടാതെ ഭീകരര്‍ ഹിന്ദു വ്യവസായികളെ തട്ടിക്കൊണ്ടു പോയി മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് ഇവര്‍ ഇന്ത്യയിലേക്കു പലായനം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: