കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് കേന്ദ്രീകരിച്ചു നടന്ന വ്യാജപാസ്പോര്‍ട്ട് തട്ടിപ്പു കേസിണ്റ്റെ അന്വേഷണം പ്രത്യേക അന്വേഷണ സംഘം ഊര്‍ജ്ജിതപ്പെടുത്തി. ഇതിണ്റ്റെ ഭാഗമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അടിയന്തിര പ്രാധാന്യത്തോടെ അന്വേഷിക്കാന്‍ ഉത്തരവിട്ട ൬൩ വ്യാജ പാസ്പോര്‍ട്ട് തട്ടുപ്പുകേസികളിലെ പതിമൂന്ന് പ്രതികളുടെ ഫോട്ടോ കൂടി അന്വേഷണസംഘം പുറത്തുവിട്ടു. ഇതില്‍ മൂന്നു സ്ത്രീകളും ഉള്‍പ്പെടുന്നു. ൬൩ പേരില്‍ ഏതാനും പേരെ ഇതിനകം അന്വേഷണ സംഘത്തിന് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ട്. ഇവര്‍ ഏതു സമയവും അറസ്റ്റിലാവുമെന്ന് സൂചനയുണ്ട്. പതിമൂന്ന് പേര് ജില്ലയിലും സമീപ ജില്ലകളിലും കര്‍ണ്ണാടകയിലും ഒളിവിലാണെന്ന് അന്വേഷണ സംഘം സംശയിക്കുന്നു. കാഞ്ഞങ്ങാട്ടേയും, പരിസരങ്ങളിലെയും വ്യാജ മേല്‍വിലാസങ്ങള്‍ നല്‍കിയാണ് ഇവര്‍ പാസ്പോര്‍ട്ട് സംഘടിപ്പിച്ചിരിക്കുന്നത്. ബാക്കിയുള്ള അമ്പതുപേരില്‍ മേല്‍വിലാസം തിരിച്ചറിഞ്ഞ പത്തുപേരെ അറസ്റ്റ് ചെയ്യാനുള്ള ഒരുക്കത്തിലാണ് അന്വേഷണം സംഘം. കേസില്‍ ബാക്കിയുള്ളവരേയും ഉടന്‍ അറസ്റ്റ് ചെയ്യാന്‍ കഴിയുമെന്ന പ്രതീക്ഷയാണുള്ളത്. അന്വേഷണം സംഘം പുറത്തുവിട്ട ഫോട്ടോയില്‍ കാണുന്നവരെക്കുറിച്ച് എന്തെങ്കിലും വിവരമറിയുന്നവര്‍ അന്വേഷണ സംഘത്തിണ്റ്റെ ൯൪൯൭൯൩൫൭൮൮, ൯൪൯൭൯൬൪൩൫൯, ൯൪൯൭൯൩൫൮൨൯ എന്നീ നമ്പരുകളില്‍ അറിയിക്കണമെന്ന് ഹൊസ്ദുര്‍ഗ് എ എസ് പി എച്ച് മഞ്ജുനാഥ് അറിയിച്ചിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: