കൊച്ചി: എടിഎം സെന്ററുകളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസിലെ 4 പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. പഞ്ചാബ് സ്വദേശികളായ ആഷിഷ് അറോറ (27), സുമിത് കുമാര്‍ (28), സണ്ണിഗുപ്ത (27), രമണ്‍ദീപ് സിംഗ് (30) എന്നിവരെയാണ് സെന്‍ട്രല്‍ സിഐ സുനീഷ് ബാബുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഫെഡറല്‍ ബാങ്കിന്റെ എറണാകുളത്ത് വിവിധ സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എടിഎം കൗണ്ടറുകളില്‍ നിന്നാണ് ഇവര്‍ ആറ് ലക്ഷത്തോളം രൂപ തട്ടിയത്. കഴിഞ്ഞ ഏപ്രില്‍ , മേയ് മാസങ്ങളിലാണ് തട്ടിപ്പ് നടത്തിയത്. ഐസിഐസിഐ ബാങ്കിന്റെ എടിഎം കാര്‍ഡുകള്‍ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. എടിഎം മെഷീനുകളിലെ ആട്ടമാറ്റിക്ക് റിവേഴ്സ് സിസ്റ്റം ദുരുപയോഗം ചെയ്താണ് തട്ടിപ്പ്. ഈ കേസില്‍ പഞ്ചാബ് പോലീസിന്റെ കസ്റ്റഡിയിലുള്ള രണ്ട് പ്രതികളെ കൂടി അറസ്റ്റ് ചെയ്യാനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: