കൊല്ലം: കശുവണ്ടി തൊഴിലാളികള്‍ക്ക് 20 ശതമാനം ബോണസും പത്ത് ശതമാനം എക്സ്ഗ്രേഷ്യയും അനുവദിക്കണമെന്ന് കേരളാ കശുവണ്ടി വ്യവസായ മസ്ദൂര്‍ സംഘ് ആവശ്യപ്പെട്ടു. ബോണസ് അഡ്വാന്‍സായി 8000 രൂപാ നല്‍കണം. ജീവനക്കാര്‍ക്ക് നാല് മാസവും പത്ത് ദിവസത്തെയും തുല്യമായ തുക ബോണസായി നല്‍കണമെന്നും അടഞ്ഞു കിടക്കുന്ന ഫാക്ടറികളിലെ തൊഴിലാളികള്‍ക്ക് 2000 രൂപാ അശ്വാസധനസഹായം നല്‍കണമെന്നും ജില്ലാ ജനറല്‍ സെക്രട്ടറി ജി. മാധവന്‍പിള്ള ആവശ്യപ്പെട്ടു. കൊല്ലം മസ്ദൂര്ഭവനില് കൂടിയ യോഗത്തില്‍ പ്രസിഡന്റ് ബി. ശിവജി സുദര്ശനന് അധ്യക്ഷത വഹിച്ചു. ബി. ശശിധരന്, ജെ. തങ്കരാജ്, എസ്. മുരളീധരന്‍പിള്ള, ടി.ആര്. രമണന്, സുനില്‍കുമാര്‍, തങ്കമണി, രാധാമണി തുടങ്ങിയവര്‍ സംസാരിച്ചു.
കാഷ്യു സ്റ്റാഫ് ജീവനക്കാര്‍ക്ക് അഞ്ച് മാസത്തെ ശമ്പളത്തിനു തുല്യമായ തുക ബോണസ്സായും ഒരു മാസത്തെ ശമ്പളം അഡ്വാന്‍സായും നല്‍കണമെന്ന് കേരളാ കാഷ്യു സ്റ്റാഫ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ബോണസ് സീലിംഗ് പരിധി കഴിഞ്ഞ് സ്റ്റാഫ് അംഗങ്ങള്‍ക്ക് ഒരു മാസത്തെ ശമ്പളവും അടഞ്ഞുകിടക്കുന്ന കശുവണ്ടി ഫാക്ടറികളിലെ സ്റ്റാഫിനു 5000 രൂപ ഉത്സവബത്തയായും നല്‍കണമെന്നും എന്‍. അഴകേശന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ആവശ്യപ്പെട്ടു. കെ.കെ. ശശി, കേരളപുരം ശിവശങ്കരപിള്ള, ഉമയനല്ലൂര്‍ തുളസി, ഗോപാലകൃഷ്ണപിള്ള, കെ.എ. ഷഹാല്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: