കൊല്ലം: ദക്ഷിണ മേഖല ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ നിര്‍ദേശപ്രകാരം ജില്ലയില്‍ രാത്രികാല വാഹന പരിശോധന ആരംഭിച്ചു. രാത്രിയില്‍ ട്രിപ്പുമുടക്കുന്ന പ്രൈവറ്റ് ബസുകള്‍ക്കെതിരെയും ഓവര്‍ലോഡ് കയറ്റിവരുന്ന ലോറികള്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിച്ചതായി ആര്‍ടിഒ സി. കെ. അശോകന് അറിയിച്ചു.
വാഹനങ്ങളില്‍ നിന്ന് 280000 രൂപ ഈടാക്കി. ആര്‍ടിഒയുടെ നേതൃത്വത്തില്‍ പുനലൂര്‍ ജോയിന്റ് ആര്‍ടിഒ എന്‍.കെ. മോഹന്‍ദാസ്, കൊട്ടാരക്കര ജോ.ആര്‍ടിഒ പ്രസാദ് എബ്രഹാം, കുന്നത്തൂര്‍ ജോ. ആര്‍ടിഒ പി.ഡി. സുനില്‍ ബാബു, എംപിമാരായ എ.കെ. ദിലു, ജോര്‍ജ് വര്‍ഗീസ്, അജിത്കുമാര്‍, കൊല്ലം, കൊട്ടാരക്കര, പുനലൂര്‍ ഓഫീസുകളിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്പെക്ടര്‍മാരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: