കരുനാഗപ്പള്ളി: വവ്വാക്കാവിന് കിഴക്ക് മണപ്പള്ളി ജംഗ്ഷന് കേന്ദ്രീകരിച്ച് വന്‍ പെണ്‍വാണിഭ സംഘം പ്രവര്‍ത്തിച്ചു വരുന്നതായി ആക്ഷേപം. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് പാവുമ്പ സ്വദേശിയായ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിക്ക് മണപ്പള്ളി ജംഗ്ഷനിലെ പെട്ടിഓട്ടോ ഡ്രൈവര്‍ മൊബെയില്‍ ഫോണ്‍ വാങ്ങി നല്കി. സഹോദരിയുടെ കൈവശം മൊബെയില്‍ഫോണ്‍ കണ്ട സഹോദരന് ചോദ്യം ചെയ്തതില്‍ നിന്നാണ് ഓട്ടോഡ്രൈവര്‍ വാങ്ങിത്തന്നതാണെന്ന വിവരം അറിഞ്ഞത്. പെണ്‍കുട്ടിയുടെ വീട്ടുകാരെത്തി ഓട്ടോക്കാരനെ താക്കീത് ചെയ്തിരുന്നു. മണപ്പള്ളി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പെണ്‍വാണിഭ സംഘത്തിന് സമീപത്തുള്ള ചില മൊബെയില്‍ ഷോപ്പുമായും കോഴിക്കച്ചവട സ്ഥാപനത്തിലെ ജീവനക്കാരുമായും ബന്ധമുള്ളതായി നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇതേ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ കാണാനില്ലായെന്ന് കാണിച്ച് മാതാപിതാക്കള്‍ ഓച്ചിറ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ചൊവ്വാഴ്ച വൈകിട്ട് പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്തിയതോടെയാണ് മറ്റൊരു പീഡനകഥയുടെ ചുരുള്‍ അഴിഞ്ഞത്.
പെണ്‍കുട്ടി പോലീസിന് നല്കിയ മൊഴിയില്‍ പറയുന്നത് ഇങ്ങനെയാണ്: ജോലിക്കാരെ ആവശ്യമുണ്ടെന്ന പത്രപരസ്യം കണ്ട് തിരുവനന്തപുരത്തെ ഒരു സ്ഥാപനത്തില്‍ ഇന്റര്‍വ്യൂവിനായി പോയെന്നും അവിടെ രണ്ട് ദിവസം തന്നെ പാര്‍പ്പിച്ച് എട്ട് അംഗസംഘം പീഡിപ്പിച്ചെന്നുമാണ്. പെണ്‍കുട്ടിയെ ചോദ്യം ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്ഥലത്തെ നിരവധി പേര്‍ക്ക് ഈ സംഭവവുമായി ബന്ധമുണ്ടെന്നാണ് അറിയാന്‍ കഴിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: