ന്യൂദല്‍ഹി: കോമണ്‍ല്‍ത്ത് ഗെയിംസ് ഓര്‍ഗനൈസിംഗ് കമ്മിറ്റി മുന്‍ ചെയര്‍മാന്‍ സുരേഷ് കല്‍മാഡിക്ക് ലണ്ടല്‍ ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നതിന് ദല്‍ഹി ഹൈക്കോടതി അനുമതി നിഷേധിച്ചു. ജൂലായ് 27 വരെ രാജ്യം വിട്ടുപോകരുതെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.
കല്‍മാഡിയുടെ യാത്ര തടയണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് ഉത്തരവ്. ഗെയിംസ് അഴിമതി കേസില്‍ അറസ്റ്റിലായ സുരേഷ് കല്‍മാഡി ഒരു വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞതാണെന്നും അതുകൊണ്ട് തന്നെ ഒരു സാധാരണ കാഴ്ചക്കാരനായി കാണാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
27 ന് ശേഷം കല്‍മാഡിക്ക് ലണ്ടനിലേക്ക് പോകാം. സ്വന്തം നിലയില്‍ ഒളിമ്പിക്സില്‍ പങ്കെടുക്കുന്നതിനും വിലക്കില്ല. ഔദ്യോഗിക പദവി ഉപയോഗിച്ച് ഇന്ത്യന്‍ സംഘത്തിനൊപ്പം എവിടെയും പോകാന്‍ കല്‍മാഡിക്ക് അര്‍ഹതയില്ലെന്നും കോടതി ഉത്തരവില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: