മുംബൈ: രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ഐടി സ്ഥാപനമായ വിപ്രോയുടെ ഒന്നാംപാദ അറ്റാദായം 18.37 ശതമാനം വര്‍ധിച്ചു. ജൂണ്‍ 30 ന് അവസാനിച്ച പാദത്തില്‍ 1,580.2 കോടി രൂപയായി അറ്റാദായം ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍-ജൂണ്‍ കാലയളവില്‍ 1,334.9 കോടി രൂപയായിരുന്നു വിപ്രോയുടെ അറ്റാദായം.
കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 24.37 ശതമാനം ഉയര്‍ന്ന് 10.619.6 കോടി രൂപയിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 8,538.4 കോടി രൂപയായിരുന്നു. മൊത്ത വരുമാനത്തില്‍ 78 ശതമാനം ഐടി സേവനങ്ങളില്‍ നിന്നാണ് നേടിയിരിക്കുന്നത്.
നടപ്പ് സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ ഐടി സേവനങ്ങളില്‍ നിന്നുള്ള വരുമാനം 1,520 ദശലക്ഷം യുഎസ് ഡോളറിനും 1,550 ദശലക്ഷം യുഎസ് ഡോളറിനും ഇടയിലായിരിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: