മുംബൈ: മാരുതി സുസുക്കിയുടെ ഓഹരി ഇടിഞ്ഞു. അഞ്ച് ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്. മാരുതി സുസുക്കിയുടെ മനേസര്‍ പ്ലാന്റ് കഴിഞ്ഞ ബുധനാഴ്ചയുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയ സാഹചര്യത്തില്‍ ഉത്പാദനത്തെ ഇത് പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. ഈ പ്ലാന്റ് എന്ന് തുറക്കാന്‍ സാധിക്കുമെന്ന കാര്യത്തില്‍ അധികൃതര്‍ക്കും വ്യക്തമായ ഉത്തരമില്ല.
പ്രതിവര്‍ഷം മനേസര്‍ പ്ലാന്റില്‍ നിന്നും 550,000 വാഹനങ്ങളാണ് പുറത്തിറക്കിയിരുന്നത്. ടോക്കിയോയില്‍ മാരുതി സുസുക്കിയുടെ ഓഹരികളില്‍ 2.9 ശതമാനം ഇടിവുണ്ടായി. അതേസമയം മനേസര്‍ പ്ലാന്റിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പ്രധാനമന്ത്രി ഇടപെടണമെന്ന് വ്യവസായ ലോകം ആവശ്യപ്പെട്ടു. സംഘര്‍ഷത്തില്‍ മാരുതി സുസുക്കി എച്ച് ആര് വിഭാഗം ജനറല്‍ മാനേജര്‍ കൊല്ലപ്പെട്ടിരുന്നു.
മനേസറിലെ പ്ലാന്റ് അടച്ചുപൂട്ടിയെങ്കിലും ഇവിടെ നിന്നും കാറുകള്‍ രാജ്യത്തെമ്പാടുമുള്ള ഡീലര്‍മാരിലേക്ക് എത്തിച്ചുകൊടുക്കുന്നത് തുടരുമെന്ന് മാരുതി സുസുക്കി ഇന്ത്യ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ എം.എം.സിംഗ് അറിയിച്ചു.
നിലവില്‍ 26,000 യൂണിറ്റ് വാഹനങ്ങളാണ് മനേസര്‍ പ്ലാന്റിലുള്ളത്. സംഘര്‍ഷത്തെ തുടര്‍ന്ന് മനേസര്‍ പ്ലാന്റ് ദീര്‍ഘകാലത്തേക്ക് അടച്ച് പൂട്ടിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: