നീലേശ്വരം: സിപിഎമ്മിലെ ഔദ്യോഗിക വിഭാഗത്തെ ഞെട്ടിച്ചുകൊണ്ട് വി.എസ്അനുകൂലികള് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിവിധയിടങ്ങളില്‍ ആഹ്ലാദപ്രകടനം നടത്തി. ഇന്നലെ നീലേശ്വരം ഓട്ടോസ്റ്റാന്റില്‍ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് വി.എസ് അനുകൂലികള്‍ പടക്കം പൊട്ടിക്കുകയും മധുരപലഹാരം വിതരണം ചെയ്യുകയും ചെയ്തു. പൊളിറ്റ്ബ്യൂറോയും കേന്ദ്ര കമ്മറ്റിയും വി.എസിനെതിരെ നടപടി കൈക്കൊള്ളാന്‍ തയ്യാറാവാത്തതിനാലാണ് വിവിധയിടങ്ങളില്‍ ആഹ്ലാദപ്രകടനങ്ങള്‍ നടന്നത്. കെ.രാജന്, കരിന്തളം ശശി, സുനില്‍ ചീര്‍മ്മക്കാവ്, ഉണ്ണി പുതുക്കൈ, പ്രഭാകരന് കാര്യങ്കോട്, മധു ബങ്കളം, ബൈജു കരുവാച്ചേരി തുടങ്ങിയവര്‍ ആഹ്ലാദ പ്രകടനങ്ങള്‍ക്ക് നേതൃത്വം നല്കി. കേന്ദ്രകമ്മറ്റിക്കും പൊളിറ്റ് ബ്യൂറോവിനും അനുകൂലമായ മുദ്രാവാക്യങ്ങളും പ്രകടനങ്ങളില്‍ ഉയര്‍ന്നുകേട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: